Connect with us

അച്ഛൻമാരുടെ പിൻഗാമികളായി എത്തിയ മലയാള സിനിമയിലെ നായകന്മാർ!

Malayalam

അച്ഛൻമാരുടെ പിൻഗാമികളായി എത്തിയ മലയാള സിനിമയിലെ നായകന്മാർ!

അച്ഛൻമാരുടെ പിൻഗാമികളായി എത്തിയ മലയാള സിനിമയിലെ നായകന്മാർ!

അച്ഛന്റെ പാത പിന്തുടർന്ന് സിനിമ ലോകത്തേയ്ക്ക് എത്തിയ നിരവധി നായകന്മാർ മലയാള സിനിമയിലുണ്ട്. അച്ഛന്റെ പേരിന്റെ പ്രഭയില്‍ അറിയപ്പെടുക എന്നത് എല്ലാ വലിയ പ്രതിഭകളുടെയും മക്കളുടെ വിധിയാണ്.

പൃഥ്വി രാജ് എന്ന് ഏവരും വിളിക്കുന്ന രാജുവും ഇന്ദ്രജിത്തും അച്ഛൻ സുകുമാരൻറെ പാത പിന്തുടർന്ന് സിനിമാലോകത്തേക്ക് എത്തിയവരാണ്. മലയാളചലച്ചിത്രനടൻ സുകുമാരന്റെയും നടി മല്ലികയുടെയും മക്കളാണ് ഇന്ദ്രജിത്തും പൃഥ്വി രാജുവും. ഇത്തിരി നേരം കൊണ്ട് ഒത്തിരി ആൾക്കാർക്കിടയിൽ ഇടം നേടാൻ രണ്ടുപേർക്കും കഴിഞ്ഞു. കേരളത്തിലെ യുവ ചലച്ചിത്രനടന്മാർക്കിടയിൽ മുൻപന്തിയിലാണ് പൃഥ്വിരാജ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് പൃഥ്വി രാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനയരംഗത്തെത്തിയത്.

സ്റ്റോപ്പ് വയലൻസ്, സ്വപ്നക്കൂട് , ക്ലാസ്‌മേറ്റ്സ്, വർഗ്ഗം, വാസ്തവം, തിരക്കഥ, ഉറുമി എന്നിവ പൃഥ്വിരാജ് തുടക്കത്തിൽ അഭിനയിച്ച ചില മലയാളചിത്രങ്ങളാണ്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം.

2005-ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തും അഭിനയിച്ചു. പാരിജാതം ,മൊഴി, രാവണൻ, കാവ്യതലൈവൻ, വെള്ളിത്തിരെ, നിനയ്ത്താലെ ഇനിയ എന്നിവ പൃഥ്വിരാജ് അഭിനയിച്ച തമിഴ് ചലച്ചിത്രങ്ങളാണ്. 2010-ൽ പോലീസ് പോലീസ് എന്ന തെലുഗു ചിത്രത്തിലും അഭിനയിച്ചു. 2012ൽ അയ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറി. 2019 ൽ ലുസിഫെറിലൂടെ സംവിധായകന്റെ വേഷവുമണിഞ്ഞു. ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിലൂടെ ചരിത്ര നായകനായി വേഷമിടാൻ തയ്യാറെടുക്കുകയാണ് പൃഥ്വി രാജ്.

പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിച്ചത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. അൻപതിൽ കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. അവതാരകയുമായ പൂർണിമാ മോഹനാണ് ഇന്ദ്രജിത്തിന്റെ ഭാര്യ.

‘പ്രണവ് മോഹൻലാൽ’ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ മകന്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രണവ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

പിന്നീട് തുടര്‍പഠനത്തിനായി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന പ്രണവ് 2009ല്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവന്നു. മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായാണ് പ്രണവ് എത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി പ്രവർത്തിച്ചു. 2018ല്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പാര്‍ക്കര്‍ അഭ്യാസിയായാണ് പ്രണവ് അഭിനയിച്ചത്.അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രം.

മലയാള ചലച്ചിത്രനടനായ മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. “വായ് മൂടി പേസലാം” ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ.

ദുൽഖർ സൽമാന് തമിഴിൽ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത “ഓക്കേ കണ്മണി”. നിത്യാമേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായിക. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ “മഹാനടി”യിലൂടെ ദുൽഖർ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയിൽ ദുൽഖർ അഭിനയിച്ചത്. 25 ഓളം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ചിത്രീകരിച്ച വരനെ ആവശ്യമുണ്ട് ആണ് ഒടുവിലായി അഭിനയിച്ച മലയാള ചലച്ചിത്രം.

കാളിദാസൻ എന്ന കാളിദാസ് ജയറാം ചലച്ചിത്ര നടൻ ജയറാമിന്റെയും നടി പാർവ്വതിയുടെയും മകനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.

2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു.2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.ഈ ചിത്രത്തിനുശേഷം മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി,ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ജാക്ക് ആന്റ് ജില്‍,ഹാപ്പി സര്‍ദാര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

മലയാള സിനിമാ നടനായ സുരേഷ് ഗോപിയുടെ മകനാണ് ഗോകുൽ സുരേഷ്. വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച്, വിപിൻ ദാസ് സംവിധാനം ചെയ്ത്, 2016 ഇൽ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുൽ സുരേഷിന്റെ ആദ്യചിത്രം.2017 ൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ക്രിസ്മസ് ചിത്രമായ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു പ്രധാന വേഷം ഗോകുൽ അഭിനയിച്ചു. 2018 ഇൽ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം ഗോകുൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2019 ഇൽ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഗോകുലിന് അതിഥി വേഷമായിരുന്നു.

നടൻ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോകൻ. 2012-ൽ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അർജുൻ അശോകൻ അരങ്ങേറ്റം നടത്തിയത്. അഞ്ച് വർഷത്തിന് ശേഷം പറവ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷം ചെയ്തത്. നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണിത്. 15 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.

നടനും സംവിധായകനുമായ ലാലിന്റെ മകനാണ് സംവിധായകനായ ജീൻ പോൾ ലാൽ (ലാൽ ജൂണിയർ). 2013ല്‍ പുറത്തിറങ്ങിയ ഹണി ബീ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2014ല്‍ ഹായ് ആം ടോണി എന്ന ചിത്രം സംവിധാനം ചെയ്തു.2017ല്‍ ഹണി ബീ 2 എന്ന ചിത്രം സംവിധാനം ചെയ്തു.2019ല്‍ പൃഥ്വിരാജ് സുകുമാരന്‍,സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും സംവിധാനം ചെയ്തു.

.ചലച്ചിത്രസംവിധായകനായ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഡയമണ്ട് നെക്‌ലേസ് ,22 ഫീമെയിൽ കോട്ടയം. അന്നയും റസൂലും, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം , ബാംഗ്ലൂർ ഡെയ്സ്, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ ആണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. 45 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെ മകനാണ് കുഞ്ചാക്കോ ബോബൻ. 1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ സിനിമാലോകത്തേയ്ക്ക് കടന്ന് വരുന്നത്. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. 60 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. നക്ഷത്രതാരാട്ട്, നിറം, ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട്, ലോലിപോപ്പ് , എൽസമ്മ എന്ന ആൺകുട്ടി, ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ , ഓർഡിനറി, മല്ലൂസിംഗ്, റോമൻസ് എന്നിവ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്.

നടനും ഹാസ്യനടനുമായ കലാഭവൻ അബിയുടെ മകനാണ് ഷൈൻ നിഗം. കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.

അമൃത ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷെയ്ന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പൃഥ്വരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് ആദ്യ മലയാള ചിത്രം.ഈ ചിത്രത്തിനുശേഷം 2013ല്‍ തമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.അതേ വര്‍ഷം തന്നെ രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2017ല്‍ ആന്റണി സോണി സംവിധാനം ചെയ്ത കെയര്‍ ഓഫ്‌ സൈറ ബാനു,സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബി.അജിത്കുമാര്‍ സംവിധാനം ചെയ്ത ഈട, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, മധു സീ നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് തുടങ്ങിയവ ഷെയിനിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളാണ്.

മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മക്കളാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി മേഖലകളിൽ എല്ലാം മികച്ച വിജയം കരസ്ഥമ്മക്കിയ ആളാണ് വിനീത് ശ്രീനിവാസൻ. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത “കിളിച്ചുണ്ടൻ മാമ്പഴ”ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത “കസവിന്റെ തട്ടമിട്ട” എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.

2005-ൽ പുറത്തിറങ്ങിയ “ഉദയനാണു താരം” എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ “കരളേ കരളിന്റെ കരളേ” എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങളും പിന്നീട് വന്ന നിരവധി സിനിമകളിലെയും ആൽബങ്ങളിലെയും ഗാനങ്ങൾ വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനാക്കി. 2008ൽ പുറത്തിറങ്ങിയ “സൈക്കിൾ” എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് “മകന്റെ അച്ഛൻ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് “മലർവാടി അർട്സ് & സ്പോർട്സ് ക്ലബ്ബ് “. വിനീതിന് “ചാപ്പാ കുരിശ്” എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. വിനീത് സ്വന്തമായി കഥയും തിരക്കഥയും പൂർത്തിയാക്കി സംവിധാനം ചെയ്ത സിനിമയാണ് “തട്ടത്തിൻ മറയത്ത്”. തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയവ വിനീത് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങളാണ്.

വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് എത്തിയതാണ് ധ്യാൻ ശ്രീനിവാസൻ.ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകനുമായി. നവാഗതനായ ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനാണ് നായകൻ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top