Malayalam
കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങൾ.. സ്വർണ കടത്ത് കേസ്.. മൈഥിലിയ്ക്ക് സംഭവിച്ചത്
കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങൾ.. സ്വർണ കടത്ത് കേസ്.. മൈഥിലിയ്ക്ക് സംഭവിച്ചത്
മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു മൈഥലി. വേറിട്ട വേഷങ്ങൾ അവതരിപ്പിച്ചു തിളങ്ങിയ താരം മിക്കവാറും എല്ലാ നായകന്മാരുമായി അഭിനയിച്ച് തിളങ്ങിയിരുന്നു. നായിക വേഷത്തിലും ചെറു വേഷങ്ങളിലും തന്റേതായ ശൈലികൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം അധിക നാൾ സിനിമയിൽ തിളങ്ങാനായില്ല.
അതേസമയം സിനിമയിലും ജീവിതത്തിലും ഒരുപാട് വിവാദങ്ങളിൽ താരത്തിന്റെ പേര് ചേർത്ത്വെച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ താരം വളർന്നത് ദുബൈയിലും മറ്റുമാണ് പ്ലസ്ടുവിന് ശേഷം ബാംഗ്ലൂരിൽ എത്തിയ താരം മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
ബാംഗ്ലൂർ ജീവിതത്തിന്റെ ഇടയ്ക്ക് സഹപാഠികൾ പലരും വിവാഹം കഴിച്ചതും കുട്ടികളുണ്ടായതും താരത്തിനെയും വിവാഹം കഴിക്കാൻ നിർബന്ധിതയാക്കി. കൂട്ടുകാരികളുടെ വീടുകളിൽ ചെന്നാലും വിവാഹമായില്ലേ എന്ന സ്ഥിരം ചോദ്യം പല തവണ കേട്ടിട്ടുണ്ടെന്നും അങ്ങനെയുള്ള സമയത്ത് വീട്ടുകാർ തന്നെ ഒരു ആലോചന കൊണ്ടുവന്നതെന്നും എന്നാൽ ആ സമയത്താണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യത്തിൽ അവസരം കിട്ടിയതെന്നും താരം പറഞ്ഞു.
എന്നാൽ അതിന്റ ഇടയിൽ താരത്തിനെ തേടി സ്വർണ കടത്ത് കേസ് ഉൾപ്പടെ ഉള്ള വിവാദങ്ങളും ഉയർന്നു വന്നിരുന്നു, പിന്നീട് സ്ഥിരമായി സിനിമയിൽ മൈഥിലിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെ താരത്തിന്റെ പഴയ കാമുകനും അസിസ്റ്റന്റ് ഡയറക്ടറുമായ യുവാവിന് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും താരത്തിന് തലവേദനായി. പ്രചരിപ്പിച്ച യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം താരത്തിന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല സിനിമ ജീവിതത്തെയും താളം തെറ്റിക്കുകയായിരുന്നു.
about mydhili
