Sports
മെസി നീയാണ് രാജാവ്… ആറ് ബാലണ്‍ ദ്യോര്‍ നേട്ടം ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ആ നേട്ടം അത് നിനക്കുമാത്രമുള്ളതാണ്!
മെസി നീയാണ് രാജാവ്… ആറ് ബാലണ്‍ ദ്യോര്‍ നേട്ടം ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ആ നേട്ടം അത് നിനക്കുമാത്രമുള്ളതാണ്!
വിധിയെ മറികടന്ന് വീര കേളികള്‍ രചിച്ചവന് ജന്മം നല്കിയ കാലമേ… നിനക്ക് ഈ ഇതിഹാസത്തിന്റെ വീരകഥകള്‍ പാടിപുകഴ്ത്തി അഭിമാനിക്കാന്‍ ഒരു മനുഷ്യായുസ്സ് മാത്രം മതിയാകുമോ……. മെസി നീയാണ് രാജാവ് ആറ് ബാലണ്‍ ദ്യോര്‍ നേട്ടം ആര്‍ക്കും കയ്യെത്തിപ്പിടിക്കാനാകാത്ത ആ നേട്ടം അത് നിനക്കുമാത്രമുള്ളതാണ്. ഒരു പതിറ്റാണ്ടിലധികമായി നീ ഉണ്ടാക്കിയ നേട്ടങ്ങള്‍ അത് ഇനി ലോക ഫുഡ്ബോളിന്റെ നെറുകയില്‍ സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും.
മെസ്സി, ക്രിസ്റ്റ്യാനോ. ലോക ഫുഡ്ബോള്‍ വേദിയില്‍ എന്നും മുഴങ്ങി കേള്‍ക്കുന്ന രണ്ടു പേരുകള്‍. വ്യക്തിപരമായ നേട്ടങ്ങളിലും. നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നതിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാല്‍ ഇനി അതില്ല ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളി മെസ്സി വീണ്ടുമൊരു ബാലണ്‍ ഡിയോര്‍ ഏറ്റുവാങ്ങിയിരിക്കുന്നു. മകച്ചവന് മെസിയാണെന്ന് ലോകം ഒരിക്കല്‍കൂടി ഉച്ചത്തില്‍ വിളിച്ചു പറയുന്നു. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിന് മുമ്പ് പുരസ്കാരം നേടിയത്.അപ്പോള്‍ തുടര്‍ച്ചയായി 4 തവണ ബാലണ്‍ ഡി ഓര് സ്വന്തമാക്കി എന്ന വിശേഷണവും മെസിക്ക് സ്വന്തം.
കഴിഞ്ഞ തവണത്തെ ലാലിഗയിയെും ചാംപ്യന്‍സ് ലീഗിലെയും അവസ്മരണീയമായ പ്രകടനങ്ങളാണ്. ബാലണ്‍ ദ്യോറില്‍ മെസിക്ക് നിര്‍ണായകമായത്. നേരത്തെ ഫിഫാ ബെസ്റ്റ് പുരസ്കാരവും മെസ്സി നേടിയിരുന്നു. മല്‍സരത്തില്‍ ലിവര്‍പൂള്‍ താരം വാന്‍ ഡെക്കായിരുന്നു മെസ്സിയുടെ പ്രധാന എതിരാളി. പാരിസില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയിരുന്നില്ല.
‘ഇവിടെ പാരിരിസില്‍ പത്ത് വര്‍ഷം മുമ്പ് ആദ്യ ബാലണ്‍ദ്യോര്‍ പുരസ്കാരത്തിനായി എത്തിയത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ മൂന്നു സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഞാന്‍ വന്നത്. അന്ന് എനിക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. 10 വര്‍ഷത്തിനിടയില്‍ ഇതിപ്പോള്‍ ആറാം പുരസ്കാരമാണ്. ഇപ്പോള്‍ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കള്‍ക്കൊപ്പമാണ് ഞാന്‍ ഈ പുരസ്കാരം പങ്കിടുന്നത്. എന്റെ പ്രായത്തെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നിരുന്നാലും ഇനിയുള്ള കാലവും ഫുട്ബോള്‍ ആസ്വദിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’. പുരസ്കാരം സ്വീകരിച്ച് മെസ്സി പറഞ്ഞ വാക്കുകള്‍ ഇത് ഇവിടം കൊണ്ടൊന്നും തീരുന്നില്ല എന്ന സൂചനയാണ് നല്‍കുന്നത്.
നന്നേ ചെറുപ്പത്തില്‍ തന്നെ മെസ്സി കളിക്കാന്‍ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാര്‍സലോണ വളരെ വേഗം തിരിച്ചറിയുകയായിരുന്നു. അഞ്ചാം വയസ്സില്‍, തന്റെ അച്ഛന് പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രന്‍ഡോളിയില്‍ ചേര്‍ന്നാണ് മെസ്സി ഫുട്ബോള്‍ കളിക്കാന്‍ ആരംഭിച്ചത്. 11 ആം വയസ്സില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്കു ആവശ്യമായ ഹോര്‍മോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടത് മെസ്സിയുടെ ജീവിതത്തെ ഒരു നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചു .ചികിത്സയ്ക്കാവശ്യമായ പണം പലര്‍ക്കും ഒരു വെല്ലുവിളിയായി.എന്നാല്‍ ബാര്‍സലോണയുടെ സ്പോര്‍ട്ടിംഗ് ഡയറക്ടറായിരുന്ന കാര്‍ലെസ് റെക്സാച്ച് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു.മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാര്‍സലോണ അദ്ദേഹവുമായി കരാറിലേര്‍പ്പെട്ടു. അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കില്‍ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവര്‍ പറഞ്ഞു. ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളില്‍ കളിച്ച് തുടങ്ങുകയും തുടര്‍ന്ന് ഇന്ന് ഫുഡ്ബോളിന്റെ സ്വര്‍ണ പൊന്‍തൂവലായി തിളങ്ങി വിളങ്ങി നില്ക്കുന്നു.
about messi
