Connect with us

കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി; ഷാരൂഖ് ഖാൻ

Sports

ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് അഭിനന്ദന ലോകമെമ്പാടും അഭിനന്ദ പ്രവാഹം. മെസ്സിയെയും കൂട്ടരേയും ഒപ്പം കട്ടക്ക് നിന്ന് എംബാപ്പെയെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ ഷാരൂഖ് ഖാൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ ആയിരുന്നു ഖത്തറിലേത് എന്ന് ഷാരൂഖ് ഖാൻ കുറിക്കുന്നു. കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് ഷാരൂഖ് ഖാൻ നന്ദി അറിയിക്കുകയും ചെയ്യുന്നു.

“ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്‌ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു….ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!! ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി!!”, എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്. 2014ല്‍ കൈ അകലത്തില്‍ കൈവിട്ട ലോക കിരീടം 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീര‍ത്തു.

More in Sports

Trending

Recent

To Top