Articles
മഞ്ഞുരുകും കാലത്തിലൂടെ മനസ് കവർന്ന ജാനിക്കുട്ടി എവിടെ ? ഇവിടെയുണ്ട് !!!
മഞ്ഞുരുകും കാലത്തിലൂടെ മനസ് കവർന്ന ജാനിക്കുട്ടി എവിടെ ? ഇവിടെയുണ്ട് !!!
By
മഞ്ഞുരുകും കാലത്തിലൂടെ മനസ് കവർന്ന ജാനിക്കുട്ടി എവിടെ ? ഇവിടെയുണ്ട് !!!
ഒരു സമയത്ത് മലയാള സീരിയലുകളിൽ ഏറ്റവും മികച്ചതായിരുന്നു മഞ്ഞുരുകും കാലം. നോവൽ സീരിയൽ ആയപ്പോൾ ഒട്ടും തനിമ ചോരാതെ അതിനെ ആവിഷ്കരിച്ചു അണിയറപ്രവർത്തകർ. ജാനകികുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ വിവിധ കാലഘട്ടങ്ങളിലൂടെ അവതരിപ്പിച്ച എല്ലാവരും പ്രേക്ഷക പ്രിയങ്കരരാകുകയും ചെയ്തു.
എന്നാൽ ഏറ്റവും ആരാധകരെ നേടിയത് ജാനിയുടെ മുതിർന്ന കാലം അവതരിപ്പിച്ച മോനിഷയാണ് . നീണ്ട ഇടതൂർന്ന മുടിയും മനോഹരമായ മുഖവുമൊക്കെയായി കടന്നു വന്ന മോനിഷയോട് പ്രേക്ഷകർക്ക് വളരെ ഇഷ്ടമായിരുന്നു. ഒട്ടേറെ കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യത്തിലൂടെ കടന്നു വന്നു പഠിച്ചു മിടുക്കിയായി വലിയൊരു സ്ഥാനത്തെത്തുന്നതായാണ് ജാനിയുടെ ജീവിതം സീരിയളിലൂടെ കാണിച്ചു തന്നത് .
ബത്തേരിക്കാരിയായ മോനിഷ , മഞ്ഞുരുകും കാലം എന്ന സീരിയയിലിനു ശേഷം മലർവാടി എന്നൊരു മലയാള സീരിയലും കൂടി ചെയ്തു. പക്ഷെ , പിന്നീട് ഈ നടിയെ സീരിയലിലൊ സിനിമയിലോ കണ്ടില്ല. വിവാഹിതയായ മോനിഷ കുടുംബസ്ഥായായി കഴിയുകയാണെർന്നാണ് പലരുടെയും ധാരണ. പക്ഷെ മോനിഷ തമിഴിൽ മിന്നുന്ന സീരിയൽ താരമായി മാറിയിരിക്കുകയാണ് . അരൺമനൈ കിളി എന്ന വിജയ് ടി വി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ അഭിനയിക്കുകയാണ് പഴയ ജാനിക്കുട്ടി ഇപ്പോൾ. എന്തായാലും വീണ്ടും മലയാളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകായണ് പ്രേക്ഷകർ..
about manjurukum kalam serial fame monisha
