Connect with us

മഞ്ജു വാര്യർ : 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൂപ്പർ നായികയായി തിരിച്ചു വന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു നടി … മഞ്ജുവിന്റെ തിരിച്ചു വരവിന്റെ കഥയും കാരണവും..

Articles

മഞ്ജു വാര്യർ : 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൂപ്പർ നായികയായി തിരിച്ചു വന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു നടി … മഞ്ജുവിന്റെ തിരിച്ചു വരവിന്റെ കഥയും കാരണവും..

മഞ്ജു വാര്യർ : 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൂപ്പർ നായികയായി തിരിച്ചു വന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു നടി … മഞ്ജുവിന്റെ തിരിച്ചു വരവിന്റെ കഥയും കാരണവും..

മഞ്ജു വാര്യർ : 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സൂപ്പർ നായികയായി തിരിച്ചു വന്ന ഇന്ത്യയിലെ തന്നെ ഒരേ ഒരു നടി … മഞ്ജുവിന്റെ തിരിച്ചു വരവിന്റെ കഥയും കാരണവും..

ഇത്രയധികം ഒരു നടിയെയും മലയാളികൾ സ്നേഹിച്ചിട്ടില്ല.ഇത്രത്തോളം ഒരു നടിയുടെ തിരിച്ചുവരവിനായി കാത്തിരുന്നിട്ടില്ല. അത്രക്ക് പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു വാര്യർ . അവരുടെ സിനിമകൾക്കാവട്ടെ , നൃത്തത്തിനാവട്ടെ ചുരുക്കം ആരാധകരല്ല ഉള്ളത്. ഉണ്ണിമായയായും ,ഭാനുവായും , ഭദ്രയായുമൊക്കെ ഉജ്വല പ്രകടനം സമ്മാനിച്ച മഞ്ജു പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോൾ , നിരുപമയിലൂടെയും ,സുജാതയിലൂടെയുമൊക്കെ അമ്പരിപ്പിക്കുകയാണ് ചെയ്തത്.

പതിനേഴാം വയസിൽ സല്ലാപത്തിൽ അരങ്ങേറിയപ്പോൾ കണ്ട കുസൃതിയും കുറുമ്പും , ഇന്നും കാത്തു സൂക്ഷിക്കുന്ന മഞ്ജു പക്ഷെ കടന്നു പോയത് ,ഇപ്പോൾ അഭിമുഖീകരിക്കുന്നത് കഠിനമായ സമസ്യകളാണ് . പക്ഷെ ഒരു പുഞ്ചിരിയിൽ തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് ,ചിലപ്പോൾ അനിവാര്യമല്ലാത്ത വേദികളിൽ നിന്നും മാറി നിന്ന് അവർ തന്റെ പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടേ ഇരിക്കുന്നു.

തിരിച്ചു വരവുകൾ ധാരാളം കണ്ടിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷപെട്ട പല നടിമാരും ‘അമ്മ വേഷത്തിലും വില്ലത്തിയായും സഹനടിയുമൊക്കെയായി തിരിച്ചു വരാറുണ്ട്.എന്നാൽ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ മഞ്ജു വാര്യരുടെ തിരിച്ചുവരവ് ഒരു സുവർണ ഏടാണ് . കാരണം പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം നായികയായി തന്നെ തിരിച്ചു വന്ന ഏക നടിയാണ് മഞ്ജു വാര്യർ. ഇതിലൂടെ അവർ തന്റെ ലേഡി സൂപ്പർസ്റ്റാർ പദവി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ചെയ്തത്.

അടിസ്ഥാനമില്ലാത്ത , ഒരു രാത്രികൊണ്ട് താരമായ നടിയല്ല മഞ്ജു വാര്യർ. ചെറുപ്പം മുതൽ നൃത്തത്തെ സ്നേഹിച്ച മഞ്ജു , തന്റെ കൗമാരകാലത്തു തന്നെ സിനിമയിൽ എത്തി . 1995 മുതൽ 1999 വരെ മാത്രം സിനിമ ലോകത്ത് നിന്ന ആളെയാണ് മലയാളികൾ പതിനഞ്ചു വര്ഷം കാത്തിരുന്നത്. ആ തിരിച്ചു വരവിനും ഒരു കഥയുണ്ട് പറയാൻ. വിവാഹ ജീവിതത്തിൽ അവർ സിനിമയെ കലർത്തിയില്ല. തന്റെ കഴിവും തന്റെ കലാസ്നേഹവും മനസിൽ ഒതുക്കി കുടുംബിനിയായി ഒതുക്കി. എന്നാൽ പതിനാലു വർഷത്തെ ദാമ്പത്യം അവസാനിച്ചപ്പോൾ മഞ്ജു വാര്യർ ചിലങ്ക അണിഞ്ഞു . കാരണം നൃത്തം അവരുടെ രക്തത്തിൽ അറിഞ്ഞതാണ്.

തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന ഒരു മലയാളി പെൺകുട്ടി എങ്ങനെ ഇത്രയും നാടൻ തനിമയോടെ വളർന്നു വന്നു എന്ന് ആരും അത്ഭുതപ്പെടും. നർത്തകിയായി വീണ്ടും അരങ്ങിലെത്തി മഞ്ജു പഴയ തന്റെ തട്ടകത്തിലേക്ക് തിരിച്ച് വരാൻ ആഗ്രഹിച്ചു. പരസ്യ ചിത്രങ്ങളിലൂടെ മടങ്ങിയെത്തിയ മഞ്ജു പിന്നീട് സിനിമയിലേക്കും ചുവടു വച്ചു . കല്യാൺ പോലൊരു വലിയ ബ്രാൻഡിന് മഞ്ജു പതിനാലു വര്ഷത്തിനു ശേഷം മോഡലാകുമ്പോൾ അതെത്രമാത്രം ക്ലിക്ക് ആകുമെന്ന് ചിന്തിച്ചിരിക്കാം പലരും. അമിതാഭ് ബച്ചനെ പോലെയുള്ള അതികായനൊപ്പം വേഷമിടാൻ മഞ്ജുവിന് ആ പരസ്യ ചിത്രത്തിലൂടെ സാധിച്ചു.

ആ പരസ്യം ഹിറ്റായത് തെളിയിക്കുന്നത് , മഞ്ജു എത്ര വർഷങ്ങൾ സിനിമയിൽ നിന്ന് മാറി നിന്നാലും അവരെന്നും മലയാളികൾക്ക് അയല്പക്കത്തെ കുട്ടിയോ , സ്വന്തം സഹോദരിയോ ഒക്കെയായി കാണാൻ സാധിക്കും. അത്രമേൽ അവർ മലയാളികളുടെ ഹൃദയത്തോട് ചേർന്ന് നില്കുന്നു.

manju warriers life story

More in Articles

Trending

Recent

To Top