Malayalam
വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ…!, മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്; വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടിയുമായി വിനീത്
വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ…!, മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്; വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടിയുമായി വിനീത്
ഒരു കാലാത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ താരജോഡികളായിരുന്നു വിനീതും മോനിഷയും. അഞ്ചോളം ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും തമ്മില്‍ പ്രണയത്തിലായിരുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിനീത് മോനിഷയെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
തങ്ങളും പലപ്പോഴും പ്രണയത്തിലായിരുന്നു എന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. പക്ഷേ അങ്ങനെയായിരുന്നില്ല. പലപ്പോഴും മോനിഷ ഇതിനെപ്പറ്റി തന്നോട് സംസാരിച്ചിട്ടുണ്ട്. തമാശയായി അവള്‍ പറയുമായിരുന്നു ആളുകളൊക്കെ പറയുന്നുണ്ടല്ലോ എന്നാല്‍ നമ്മുക്ക് സീരിയസായി റൊമാന്‍സ് ചെയ്തൂടെ എന്ന് ഒക്കെ. പക്ഷേ അങ്ങനെയായിരുന്നില്ല.
മോനിഷ തന്റെ നല്ല സുഹൃത് ആയിരുന്നു. ഏകദേശം ഒരേ പ്രായമായിരുന്നു ഞങ്ങള്‍ക്ക്. കളിക്കൂട്ടുകാര്‍ പോലെ ആയിരുന്നു സെറ്റിലൊക്കെ അന്ന്. ഷൂട്ടിങ്ങ് തുടങ്ങിയാല്‍ പിന്നെ ഒരുപാട് റെസ്‌പോന്‍ഡ്‌സിബിലിറ്റീസ് ആണ്. ഡയലോഗ് പഠിക്കണം അടുത്ത സീനിന്റെ ടെന്‍ഷന്‍ ഇതിനു ഇടയില്‍ റൊമാന്‍സ് ചെയ്യാനൊന്നും സമയം ഇല്ലായിരുന്നു.
മാത്രം അല്ല സിനിമയില്‍ അങ്ങനെ ആണല്ലോ? രണ്ടോ മൂന്നോ ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്താല്‍ പ്രണയം ആണ് വിവാഹം ഉണ്ട് എന്നൊക്കെ പല വാര്‍ത്തകള്‍ വരും. മോനിഷ മരിച്ചതോടെ ഒരു കാലാകാരി ഇല്ലാതാകുകയായിരുന്നു. ഏറ്റവുമധികം വേദനിപ്പിച്ച ഒരു അനുഭവമായിരുന്നു മോനിഷയുടെ മരണമെന്നും വിനീത് വേദനയോടെ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു വിനീത് ഇതേ കുറിച്ച് പറഞ്ഞത്.