Malayalam
തലക്കൽ ചന്തുവാകാൻ എത്തിയ ഞാൻ പഴശ്ശിരാജയായി..തലയ്ക്കൽ ചന്തുവാകാനുള്ള ഭാഗ്യം മനോജ് കെ ജയനാണ് ലഭിച്ചത്!
തലക്കൽ ചന്തുവാകാൻ എത്തിയ ഞാൻ പഴശ്ശിരാജയായി..തലയ്ക്കൽ ചന്തുവാകാനുള്ള ഭാഗ്യം മനോജ് കെ ജയനാണ് ലഭിച്ചത്!
25 കോടി മുതൽ മുടക്കി നിർമ്മിച്ച പഴശ്ശിരാജ എന്ന ചിത്രമായിരുന്നില്ല ആദ്യം എടുക്കാൻ ഒരുങ്ങിയതെന്ന് വെളിപ്പെടുത്തി മമ്മൂട്ടി.ദോഹയിൽ നടന്ന ഒരു ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.മറ്റൊരു ചിത്രത്തിന്റെ ആലോചനയിൽ നിന്നാണ് കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രം ഉണ്ടായത്. പഴശ്ശിരാജ എന്ന ചിത്രത്തിന് പകരം തലക്കൽചന്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി സിനിമ ഒരുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എംടി വാസുദേവൻ നായരും ഹരിഹരനും അന്ന് സംസാരിച്ചതും ചർച്ച ചെയ്തതും തലക്കൽ ചന്തു എന്ന കഥപാത്രത്തെ അധികരിച്ചുളള സിനിമയായിരുന്നു. അന്ന് എന്നോട് അഭിനയിക്കാൻ ആവശ്യപ്പെട്ടതും തലക്കൽ ചന്തു എന്ന കഥാപാത്രമായാണ്.പെട്ടെന്നാണ് തലക്കൽ ചന്തുവിന്റെ കഥ എടുക്കുമ്പോൾ പഴശ്ശിരാജയ്ക്ക് കഥയുണ്ടാകും അപ്പോൾ പഴശ്ശിരാജയായി ആര് അഭിനയിക്കും എന്ന ചോദ്യത്തിൽ നിന്നാണ് എന്തുകൊണ്ടാണ് പഴശ്ശിരാജയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ എടുത്തുകൂടേ എന്നൊരു ചിന്തയിൽ നിന്നാണ് ചിത്രം ഉണ്ടായാത്. അങ്ങനെ തലക്കൽ ചന്തുവാകാൻ എത്തിയ ഞാൻ പഴശ്ശിരാജയാകുന്നത്. എന്നാൽ തലയ്ക്കൽ ചന്തുവാകാനുള്ള ഭാഗ്യം മനോജ് കെ ജയനാണ് ലഭിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.
about mammootty
