Connect with us

ചിത്രത്തിൽ വയറു കാണിക്കണമെന്ന് പറഞ്ഞിരുന്നില്ല; സെറ്റിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി പോന്നു; ആ വയറു കാണിക്കൽ സീനിന് പിന്നിൽ

Malayalam

ചിത്രത്തിൽ വയറു കാണിക്കണമെന്ന് പറഞ്ഞിരുന്നില്ല; സെറ്റിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി പോന്നു; ആ വയറു കാണിക്കൽ സീനിന് പിന്നിൽ

ചിത്രത്തിൽ വയറു കാണിക്കണമെന്ന് പറഞ്ഞിരുന്നില്ല; സെറ്റിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങി പോന്നു; ആ വയറു കാണിക്കൽ സീനിന് പിന്നിൽ

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തൻറേതായ ഇടം നേടിയെടുത്ത നടിയാണ് ലക്ഷ്മിപ്രിയ. അഭിനയത്തോടൊപ്പം തന്നെ എഴുത്തിലും കഴിവ് തെളിയിക്കുകയായിരുന്നു. ചെറിയ വേഷങ്ങളിൽ ആണെങ്കിലും ലക്ഷ്മി ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ച പറ്റാറുണ്ട്. സീനിയേഴ്സിലെ കഥാപത്രം അത്തരത്തിൽ ഒന്നായിരുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ലക്ഷ്മി പ്രിയ സീനിയേഴ്സ് എന്ന സൂപ്പർഹിറ്റ് സിനിമയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്

.ഒരു കോളേജ് അധ്യാപികയുടെ വേഷത്തിൽ ആണ് ലക്ഷ്മിപ്രിയ അഭിനയിച്ചത്.എന്നാൽ ഒരു സീനിൽ വയറു കാണിച്ചു അഭിനയിക്കേണ്ടി വരും എന്ന് അണിയറക്കാർ പറഞ്ഞപ്പോൾ ലക്ഷ്മിപ്രിയ അതിനു സമ്മതിച്ചില്ല. അതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.അതേപ്പറ്റി ലക്ഷ്മിപ്രിയ പറയുന്നതിങ്ങനെ

‘സീനിയേഴ്സിലെ എന്റെ വേഷം ഒരു കോളേജ് അധ്യാപികയുടേത് എന്നാണ് പറഞ്ഞത്.ഒരു കോളേജ് ലെക്ച്ചറർ ഒരിക്കലും സെക്സി ആയി നടക്കാറില്ല,മാത്രമല്ല വയറു കാണിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നുമില്ല.

എനിക്ക് അഭിനയിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ പറഞ്ഞു.നിങ്ങൾ എന്നോട് ഇങ്ങനെ അല്ലാലോ പറഞ്ഞത്, ഞാൻ പോവുകയാണ് എന്ന്. ഞാൻ വണ്ടിയിൽ കയറാൻ പോയപ്പോൾ ജയറാമേട്ടൻ അടക്കമുള്ളവർ വന്നു എന്നെ ആശ്വസിപ്പിച്ചു.ഇതൊരു മോശം കഥാപാത്രം അല്ലെന്നു ഉറപ്പ് തന്നു.അങ്ങനെയാണ് ഞാൻ അഭിനയിച്ചത്.

എന്റെ വയർ അല്ല ആ സിനിമയിൽ കാണിക്കുന്നത്.അവർ മറ്റാരുടെയോ വയറാണ് കാണിച്ചിരിക്കുന്നത്. എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ താല്പര്യമില്ല.പിന്നീട് ഡബ്ബിങ് സമയത്ത് ആ സീൻ കണ്ടിട്ട് ആഹാ വിശാലമായ വയറാണല്ലോ എന്ന് ഞാൻ കമന്റും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top