മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തി മികച്ച വിജയം നേടിയ ബിഗ്‌ബജറ് ചിത്രമാണ് മാമാങ്കം.ഇപ്പോളിതാ ചിത്രത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പരാർത്ഥിച്ചവർക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. അതേസമയം സിനിമയുടെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് വായിക്കാം:
മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു!!സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷൻ…
സിനിമയുടെ യഥാർഥ ബജറ്റ് എത്രയാണെന്നോ, പ്രി െസയ്ൽസ് ആൻഡ് പോസ്റ്റ് സെയ്‍ൽസ് കൂടി എന്ത് കിട്ടിയെന്നോ, യഥാർഥ വേള്‍ഡ് ൈവഡ് കലക്ഷൻ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രം…ദൈവനാമം പറഞ്ഞ് ,പുറകിൽ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും…മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഫാൻസ് കാരോടും, പലരീതിയിലും പിന്തുണട്ട നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരിക്കുന്നു..അടുത്ത സിനിമയുമായി ഉടനെ!!!
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...