Connect with us

റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷെത്തി!

Malayalam

റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷെത്തി!

റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷെത്തി!

വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ഒരു സുന്ദര നിമിഷം..കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഓര്‍മകളെ സാക്ഷിയാക്കി സജീഷെത്തിയപ്പോൾ ..മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് പുരസ്‌കാരം നേടിയ റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷ് വേദിയിലെത്തി.വൈറസിലൂടെ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകൾക്ക് റിമ വീണ്ടും പുതുജീവൻ നൽകി. ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെ അവാര്‍ഡ് നല്‍കാനെ

കേരളത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആഷിക്ക് അബു ഒരുക്കിയ ചിത്രമായിരുന്നു വൈറസ്. നിപ്പാ കാലത്ത് മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രമായാണ് റിമ എത്തിയത്. റിമ കല്ലിങ്കൽ അവതരിപ്പിച്ച കഥാപാത്രത്തില്‍ തന്‍റെ ലിനിയെ തന്നെയാണ് കണ്ടതെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം സജീഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

സജീഷിന്റെ വാക്കുകൾ റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.

about vanitha film award

More in Malayalam

Trending

Recent

To Top