Malayalam
ലൂസിഫറിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാന്‍;ഈ അവാര്‍ഡ് നിര്‍മാതാവിന് അവകാശപ്പെട്ടതാണ്!
ലൂസിഫറിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാന്‍;ഈ അവാര്‍ഡ് നിര്‍മാതാവിന് അവകാശപ്പെട്ടതാണ്!
പൃഥ്വിരാജിന്റെ കന്നി സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ.മോഹൻലാലിൻറെ തന്നെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്ന്.ചിത്രം ആരാധകർ ഏറ്റെടുത്തതുകൊണ്ട് തന്നെ ലൂസിഫറിന് രണ്ടാം ഭാഗം ഇറക്കാൻ പൃഥ്വിരാജ് തീരുമാനിച്ചു. എന്നാൽ ലൂസിഫറിനേക്കാൾ മുതൽ മുടക്ക് രണ്ടാം ഭാഗത്തിന് വേണ്ടിവെരുമെന്നാണ് ഇപ്പോൾ പൃഥ്വിരാജ് പറയുന്നത്.വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍ ഇടംനേടിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം എമ്പുരാനും വലിയ പ്രേതീക്ഷയാണ് ആരാധകർ നൽകുന്നത്.പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘മുരളി ചിത്രത്തിന്റെ ഒരു ആശയം പറഞ്ഞപ്പോള്‍, നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാല്‍ ആ സമയത്ത് മലയാളസിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേര്‍സ് വന്ന്, റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാളപ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് മെയിന്‍സ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിലും വേറൊന്നുമില്ലായിരുന്നു. അങ്ങനെയുള്ള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാന്‍ കൂടെ നിന്ന നിര്‍മാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ.’
‘ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാന്‍ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല. അതൊരു ഫിലിം മേക്കറിനു കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുള്ള ഈ അവാര്‍ഡ് നിര്‍മാതാവിന് അവകാശപ്പെട്ടതാണ്. ഞാന്‍ ഇത്രയും പൊക്കിപ്പറയാന്‍ കാര്യം, ഇതിലും കൂടുതല്‍ പൈസ വേണ്ടിവരും എമ്പുരാന്‍ ചെയ്യാന്‍.’ വനിത ഫിലിം അവാര്‍ഡ് വേദിയില്‍ പൃഥ്വി പറഞ്ഞു.
മോഹൻലാലും പൃഥ്വിരാജും മുരളീ ഗോപിയും ആന്റണി പെരുമ്പാവൂരും ഒരുമിച്ചെത്തിയാണ് . ലൂസിഫർ 2 എന്നത് ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല. ഈ കഥാപാത്രങ്ങൾ എങ്ങനെ എത്തി എന്നതാണ് ചിത്രം പറയുന്നത്. അതിനോടൊപ്പം ലൂസിഫറിന്റെ തുടർച്ചയും ചിത്രത്തിൽ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രമായിരുന്നു ലൂസിഫർ.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നത്. ലൂസിഫർ എന്ന ആശയം ഉടലെടുത്തുപ്പോൾ മലയാളത്തിന് ചിന്തിക്കാൻ കഴിയാത്തൊരു ബജറ്റ് ആയിരുന്നു ആ പ്രോജക്ടിനു വേണ്ടിയിരുന്നത്.
prithviraj about lucifer
