Malayalam
കൊറോണ ;ഐഫ അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു!
കൊറോണ ;ഐഫ അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവച്ചു!
Published on
രാജ്യത്തെ ഏറ്റവും ജനപ്രിയ അവാര്‍ഡ് ദാന ചടങ്ങുകളില്‍ ഒന്നായ ‘ഐഫ’ മാര്‍ച്ച് 27 മുതല്‍ 29 വരെ മധ്യപ്രദേശിലെ ഇന്‍ഡോറിലും ഭോപ്പാലിലുമാണ് നടത്താനിരുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം അവസാനം നടക്കാനിരുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഫ) അവാര്‍ഡിന്റെ 21-ാം പതിപ്പ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.
ഐഫ ആരാധകരുടെയും പൊതു സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും നിലനിര്‍ത്തിയാണ് അവാര്‍ഡ് ദാന ചടങ്ങ് മാറ്റിവെച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
about iifa award
Continue Reading
You may also like...
Related Topics:news
