Connect with us

ബിഗ്‌ബോസ്സ് സീസൺ 2ന്റെ;സംപ്രേഷണ സമയത്തില്‍ മാറ്റം!

Malayalam

ബിഗ്‌ബോസ്സ് സീസൺ 2ന്റെ;സംപ്രേഷണ സമയത്തില്‍ മാറ്റം!

ബിഗ്‌ബോസ്സ് സീസൺ 2ന്റെ;സംപ്രേഷണ സമയത്തില്‍ മാറ്റം!

ഏഷ്യാനെറ്റിൽ ഇപ്പോൾ പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ബിഗ്‌ബോസ്സ് സീസൺ 2ന്റെ സംപ്രേഷണ സമയത്തില്‍ മാറ്റം.ഷോ ഇപ്പോൾ സാധരണഗതിയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 നും മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ 9 മണിയ്ക്കുമാണ് ഷോ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് ഒരു അല്‍പം മാറ്റം വന്നിരിക്കുകയാണ്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ അരമണിക്കൂര്‍ നേരത്തെയാകും ഷോ ആരംഭിക്കുക. ശനി , ഞായര്‍ ദിവസങ്ങളിലെ പോലെ മറ്റുള്ള ദിവസങ്ങളിലും 9 മണിയ്ക്ക് തന്നെയാകും ബിഗ് ബോസ് ആരംഭിക്കുക. വരുന്ന തിങ്കളാഴ്ച മുതലായിരിക്കും പുതിയ സമയക്രമം.

ഇപ്പോള്‍ 9 ആഴ്ചകള്‍ പിന്നിടുന്ന ബിഗ് ബോസ് ഷോയില്‍ കടുത്ത മല്‍സരവും ഗ്രൂപ്പിസവുമാണ് നടക്കുന്നത്. അതിനിടെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ബിഗ്‌ബോസ് തയാറായില്ലെങ്കില്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മല്‍സരാര്‍ത്ഥികളിലൊരാളായ ആര്യ. ഇന്നലെ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കില്‍ തന്ന നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഗെയിമില്‍ പങ്കെടുത്ത രജിതിനെയും സംഘത്തെയും വിജയികളായി പ്രഖ്യാപിച്ചുവെന്നതാണ് ഒരു കാര്യം. ഒരു ടാസ്‌കിനിടെ സുജോയുടെ കാലു പിടിച്ചു നിര്‍ത്തി എന്ന ആരോപണത്തിലും വ്യക്തത വരുത്തണമെന്ന് ആര്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത ഇല്ലെങ്കില്‍ ഉറപ്പായും ഷോ ബഹിഷ്‌കരിക്കുമെന്നും ഹൗസില്‍ നിന്ന് പുറത്തേക്ക് വിടുന്നില്ലെങ്കില്‍ ടാസ്‌കുകളില്‍ പങ്കെടുക്കില്ലെന്നുമാണ് ആര്യ മൈക്കില്‍ പറഞ്ഞത്.

about bigboss

More in Malayalam

Trending