Connect with us

ബിഗ് ബോസ്സിലേക്ക് ക്ഷണം വന്നു ; പക്ഷെ!; ഷമ്മി തിലകൻ

Malayalam

ബിഗ് ബോസ്സിലേക്ക് ക്ഷണം വന്നു ; പക്ഷെ!; ഷമ്മി തിലകൻ

ബിഗ് ബോസ്സിലേക്ക് ക്ഷണം വന്നു ; പക്ഷെ!; ഷമ്മി തിലകൻ

ബിഗ് ബോസ് അറുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് . സംഭവ ബഹുലമായ നിമിഷങ്ങളുമായി ഓരോ എപ്പിസോഡും കടന്ന് പോവുന്നത്. ദിവസങ്ങൾ കഴിയും തോറും ആകാംക്ഷയും പ്രതീക്ഷയും വർധിക്കുകയാണ്. ഷോയെ പറ്റിയും മത്സരാർത്ഥികളെ പറ്റിയും നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്.ബിഗ്‌ബോസ് സീസൺ 2 ആരംഭിച്ചതോടെ സോഷ്യൽ മീഡിയയിൽ കൂടുതലായി കേൾക്കുന്ന പേരാണ് രജിത് കുമാർ എന്നുള്ളത്. പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതലുള്ള മത്സരാര്ഥിയാണ് രജിത് കുമാർ.

ഒട്ടനവധി സെലിബ്രിറ്റികളും സാധാരണക്കാരുമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി രജിത് കുമാറിന് പിന്തുണ അറിയിച്ചു രംഗത്ത് വന്നിരുന്നു ഇപ്പോൾ സിനിമ നടനും, ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകനാണ് രജിത്തിന്‌ ആശംസയും പിന്തുണയുമായി എത്തിയത്.

ഷോയിൽ പങ്കെടുക്കാൻ വന്നവരിൽ ഒട്ടുമിക്ക ആളുകളും പരിചയക്കാരും പ്രിയപെട്ടവരുമാണ്. എന്നാൽ ഒരു “കളിയെ”, “വലിയകാര്യം” എന്നുകണ്ട് വിലയിരുത്തുന്നതും, മാർക്കിടുന്നതുമൊക്കെ; കളിക്കാരോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മുൻനിർത്തി ആകരുത്. മറിച്ച്; കളിയിലെ അവരുടെ പ്രകടന മികവും, ആത്മാർത്ഥതയും, സത്യസന്ധതയും ഒക്കെയാണ് പരിഗണിക്കപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തൻെറ അഭിപ്രായ പ്രകടനം നടത്തിയത്.

ഈ ഷോയിൽ താൻ ഏറെ ഇഷ്ടപ്പെടുന്നതും, മാർക്ക് നൽകുവാൻ ഇഷ്ടപ്പെടുന്നതും ഡോക്ടർ രജിത്കുമാറിന് മാത്രമാണ്. പൊയ്മുഖം അണിയാതെ, ആത്മാർത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരൻ അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന് വിജയാശംസകൾ എന്നും ഷമ്മി പറയുന്നു. മാത്രമല്ല കഴിഞ്ഞ കുറെ ദിവസങ്ങളായി ഷോയുടെ വിശ്വാസ്യതയിൽ മങ്ങൽ ഏറ്റതായും അദ്ദേഹം അറിയിച്ചു.

ബിഗ് ബോസിലേക്ക് തനിക്കും ക്ഷണം ഉണ്ടായിരുന്നതായും എന്നാൽ മറ്റൊരു കരാറിൽ ഏർപ്പെട്ടു പോയതിനാൽ ആ ക്ഷണം നിരസിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. പങ്കെടുക്കാതെ വന്നതിൽ അന്ന് വിഷമിച്ചിരുന്നു. എന്നാൽ ഇന്ന് വിഷമം തീരെയില്ലെന്നും ഇനിയും ഇങ്ങനെ വെറുപ്പിക്കൽസ് തന്നെ തുടരാൻ ആണ് ഭാവമെങ്കിൽ ഇനിയുള്ള കാലങ്ങളിലും അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ലെന്നും ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു

big boss 2

More in Malayalam

Trending

Recent

To Top