Bollywood
സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടയ്ക്കരുത്;തന്റെ കാമുകന് സംഭവിച്ചത്!
സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടയ്ക്കരുത്;തന്റെ കാമുകന് സംഭവിച്ചത്!
Published on
ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടയ്ക്കരുതെന്ന നിര്‍ദേശവുമായി നടി ഹിന ഖാന്‍. കാമുകന്‍ റോക്കി ജയ്‌സ്വാള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ തുടച്ചതിന് ശേഷം സംഭവിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് ഹിന പറയുന്നത്.
സ്‌ക്രീന്‍ നശിച്ചു പോയതായാണ് ഹിന വ്യക്തമാക്കുന്നത്. ചൂടുവെള്ളത്തില്‍ മുക്കിയ നാപ്കിന്‍ വച്ച് മാത്രമേ ഫോണ്‍ തുടയ്ക്കാവൂ എന്ന നിര്‍ദേശവും റോക്കിക്ക് നല്‍കിയിട്ടുണ്ട്. അങ്ങനെ യുഗങ്ങള്‍ക്ക് ശേഷം താങ്കള്‍ പുതിയ ഫോണ്‍ വാങ്ങാനായല്ലോയെന്നും ഹിന കുറിച്ചിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ എട്ട് മില്യണ്‍ ഫോളോവേഴ്‌സിനെ ലഭിച്ച സന്തോഷവും ഹിന അടുത്തിടെ പങ്കുവച്ചിരുന്നു. ”അഭിനന്ദനങ്ങള്‍…8 എം” എന്ന് എഴുതിയ കേക്ക് മുറിച്ച് താരം ആഘോഷിച്ചിരുന്നു.
about hina khan
Continue Reading
You may also like...
Related Topics:Hina Khan