Actress
സ്തനാർബുദത്തിന് പിന്നാലെ തനിക്ക് മ്യൂക്കോസിറ്റിസും; ആരോഗ്യസ്ഥിതിയെ കുറിച്ച് ഹിന ഖാൻ
സ്തനാർബുദത്തിന് പിന്നാലെ തനിക്ക് മ്യൂക്കോസിറ്റിസും; ആരോഗ്യസ്ഥിതിയെ കുറിച്ച് ഹിന ഖാൻ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് ഹിന ഖാൻ. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടി തനിക്ക് സ്തനാർബുദം ബാധിച്ചതായി സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നത്. കീമോ ആരംഭിച്ചതിനു പിന്നാലെ തന്റെ മുടി മുറിച്ചതിനെ കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. അത്തരത്തിൽ കഴിഞ്ഞയാഴ്ചയും ആരോഗ്യസ്ഥിതി മോശമാവുന്നതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചിരുന്നു.
സ്തനാർബുദത്തിന് പിന്നാലെ തനിക്ക് മ്യൂക്കോസിറ്റിസും പിടിപെട്ടെന്നാണ് താരം അറിയിച്ചിരിക്കുന്നത്. പിന്നാലെ ശസ്ത്രക്രിയയ്‌ക്ക് വിധേയ ആയെന്നും മ്യൂക്കോസിറ്റിസ് കുറഞ്ഞുവരുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഇത് നിങ്ങൾ ഓരോരുത്തർക്കുമായാണ് ഞാൻ എഴുതുന്നത്. മ്യൂക്കോസിറ്റിസ് രോഗം കുറഞ്ഞ് വരുന്നു. ഞാൻ നിങ്ങളുടെ കമന്റുകളും മെസേജുകളും കണ്ടിരുന്നു. നിങ്ങളുടെ സ്‌നേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നിങ്ങളെയെല്ലാവരെയും ഞാനും സ്‌നേഹിക്കുന്നു. എന്നാണ് താരം കുറിച്ചത്.
സ്തനാർബുദത്തിന്റെ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി എടുക്കുന്നതിന്റെ പാർശ്വഫലങ്ങളിലൊന്നാണ് മ്യൂക്കോസിറ്റിസ്. വായയിലും തൊണ്ടയിലും വീക്കവും വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണം. അന്നനാളികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.
മുപ്പത്തിയാറുകാരിയ ഹിന ഖാന് സ്റ്റേജ് 3 സ്തനാർബുദമാണ്. എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാവരുമായി ഒരു പ്രധാന വാർത്ത പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.എനിക്ക് സ്‌റ്റേജ് ത്രീ സ്തനാർബുദമാണെന്ന് കണ്ടെത്തി. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തെ മറികടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
അക്കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ചികിത്സ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഈ സമയത്ത് നിങ്ങളുടെ ബഹുമാനവും സ്വകാര്യതയും ആവശ്യമാണ്. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും പിന്തുണയും ഈ യാത്രയിൽ ആവശ്യമാണ് എന്നുമാണ് താരം മുമ്പ് പറഞ്ഞിരുന്നത്.
യേ റിശ്താ ക്യാ കഹ്‌ലാത്ത ഹേ എന്ന സീരിയലിലൂടെയാണ് ഹിന ശ്രദ്ധ നേടുന്നത്. കസൗട്ടി സിന്ദഗി കെ, നാഗിൻ 5 എന്നീ ജനപ്രിയ പരമ്പരകളിലും അഭിനയിച്ച് കയ്യടി നേടിയിരുന്നു. ബിഗ് ബോസ്, ഖത്രോം കി ഖിലാഡി എന്നീ ഷോകളിലും എത്തിയിട്ടുണ്ട്. കൂടാതെ ഹാക്ഡ്, ഷിൻഡ ഷിൻഡ നോ പപ്പ, അൺലോക്, വിഷ്‌ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.