Connect with us

‘അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്’ ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു!

Bollywood

‘അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്’ ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു!

‘അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്’ ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു!

താൻ സെയിഫ് അലി ഖാനെ വിവാഹം ചെയ്യാനെടുത്ത തീരുമാനത്തെ പലരും എതിര്‍ത്തിരുന്നുവെന്നു തുറന്ന് പറഞ്ഞ് കരീന കപൂർ . സെയിഫിനെ വിവാഹം ചെയ്യുന്നതില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചിരുന്നെന്നും ഒരുപാടുപേര്‍ തനിക്ക് താക്കീത് നല്‍കിയിരുന്നെന്നും കരീന പങ്കുവച്ചു.

കരിയറില്‍ വിജയിച്ചുനില്‍ക്കുമ്ബോള്‍ കല്യാണം എന്ന തിരുമാനവും രണ്ട് മക്കളുള്ള വിവാഹമോചിതനായ ഒരാളെ പങ്കാളിയാക്കാന്‍ ഒരുങ്ങുന്നതും ഒക്കെയായിരുന്നു പ്രധാന എതിര്‍പ്പുകളെന്ന് കരീന പറയുന്നു. ‘ ഞാന്‍ സെയിഫിനെ വിവാഹം ചെയ്യാന്‍ തിരുമാനിച്ചപ്പോള്‍, ‘അയാള്‍ക്ക് രണ്ട് മക്കളുണ്ട്, വിവാഹമോചിതനാണ്’, എന്നൊക്കെയാണ് എല്ലാവരും പ്രതികരിച്ചത്. ഇത് വേണോ എന്ന് എന്നോട് പലരും ചോദിച്ചു. കരിയര്‍ അവസാനിക്കും എന്നാണ് അവരില്‍ പലരും പറഞ്ഞത്. ‘പ്രണയത്തിലാകുന്നത് ഇത്ര വലിയ തെറ്റാണോ?’ എന്നായിരുന്നു എന്റെ ചിന്ത. കല്ല്യാണം കഴിക്കുന്നത് ഇത്ര വലിയ ക്രൈം ആണോ?. അതുകൊണ്ടുതന്നെ എന്താണ് സംഭവിക്കുന്നതെന്ന് കാണാം എന്ന് തീരുമാനിച്ചു’, കരീന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് കരീനയെ വിവാഹം ചെയ്തത്. അമൃതയുമായുള്ള ദാമ്ബത്യ ബന്ധത്തില്‍ സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളുണ്ട്.

about kareena kapoor

More in Bollywood

Trending

Recent

To Top