Connect with us

അവാർഡ് നിശയിൽ അണിയാൻ നൽകിയ ആഭരണങ്ങൾ തിരികെ നൽകിയില്ല ; ബോളിവുഡ് നടി ഹിന ഖാനെതിരെ പരാതിയുമായി ആഭരണ നിർമാതാക്കൾ

Malayalam Breaking News

ബോളിവുഡ് നടിക്കെതിരെ വിചിത്രമായ ആരോപണവുമായി ആഭരണ നിർമാതാക്കൾ രംഗത്ത്. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ദാന ചടങ്ങിൽ അണിയാൻ നൽകിയ ആഭരണം തിരികെ നൽകാത്ത നടി ഹിന ഖാനെതിരെ പരാതിയുമായി ആഭരണ നിറമാതാക്കൾ രംഗത്ത് വന്നു.

ബോളിവുഡ് നടിയും ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിന ഖാനെയ്ക്ക് എതിരെയാണ് ആഭരണ നിര്‍മാതാക്കള്‍ നിയമ നടപടിക്കൊരുങ്ങുന്നത്.12 ലക്ഷം വിലമതിക്കുന്ന ആഭരണമാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ചടങ്ങളില്‍ അണിയുവനായി ഹിന ഖാന് നിര്‍മാതാക്കള്‍ നല്‍കിയത്. അവാര്‍ഡ് ചടങ്ങ് പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആഭരണം തിരികെ നല്‍കാതെ വന്നത്തോടെ ജൂവലറി
പ്രതിനിധികളെ അയച്ചിരിന്നു. എന്നാല്‍ ഇവരെ വകവെയ്ക്കാതെ പ്രതിനിധികളെ തിരിച്ചയക്കുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് നടിക്കെതിരെ നിയമ നടപടികളുമായി നീങ്ങാന്‍ ജൂവലറി തീരുമാനിച്ചത്.

ആഭരണം ഉടന്‍ തിരികെ നല്‍കണം, അല്ലാത്ത പക്ഷം രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ജൂവലറി ഹിനയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ആഭരണ കമ്പനിയുടെ ഈ നടപടി വിവാദമായതോടെ ആരോപണം നിഷേധിച്ച് ഹിന ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. ആഭരണ കമ്പനി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും എങ്ങനെയാണ തനിക്ക് ലഭിക്കാത്ത ആഭരണ നിര്‍മാതാക്കളുടെ നോട്ടീസ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും അവര്‍ ട്വിറ്റര്‍ പോസ്റ്റില്‍ ചോദിച്ചു.

കൂടുതൽ വായിക്കുവാൻ >>>

ബോളിവുഡ് ബോക്സോഫീസില്‍ കൊടിപാറിച്ച് സഞ്ജു .

jewelry owners against actress hina khan

More in Malayalam Breaking News

Trending