Malayalam
18 വർഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ!
18 വർഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ!
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തികളാണ് ഗീതുവും പൂർണിമയും. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്. ഗീതു മോഹൻദാസിന്റെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ഗീതു മോഹൻദാസിന് ആശംസകൾ നേരുകയാണ് ആത്മസുഹൃത്തുക്കളും താരദമ്പതികളുമായ പൂർണിമയും ഇന്ദ്രജിത്തും. 18 വർഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ എന്നാണ് ഇന്ദ്രജിത്ത് കുറിക്കുന്നത്. അത്ര തന്നെ പഴക്കമുണ്ട് ഈ ചിത്രത്തിനും എന്ന കുറിപ്പോടെ ഗീതുവിനും പൂർണിമയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും ഇന്ദ്രജിത്ത് പങ്കുവച്ചിട്ടുണ്ട്.
ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ചും മുൻപും പലതവണ പൂർണിമ സമൂഹമാധ്യമങ്ങളിൽ വാചാലയായിട്ടുണ്ട്.ഇന്ദ്രജിത്തിനും പൂർണിമയ്ക്കും പുറമെ നടി റിമ കല്ലിങ്കലും ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. “നിരുപാധികമായ സ്നേഹം, കല, ധാർഷ്ട്യം എന്നു തുടങ്ങി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപയോഗിച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരൂ,” എന്നാണ് റിമയുടെ ആശംസ.
about geethu mohandas
