Malayalam
ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല;ബൈജുവിന്റെ തുറന്ന് പറച്ചിൽ!
ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല;ബൈജുവിന്റെ തുറന്ന് പറച്ചിൽ!
മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടനാണ് ബൈജു.എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്ന് പറയുന്നത് പോലെ ബൈജുവിന്റെ രാശി തളിഞ്ഞത് ഇപ്പോഴാണെന്ന് വേണം പറയാൻ.ഇപ്പോൾ തുടർച്ചയായി നല്ല കഥാപാത്രങ്ങൾ ബൈജുവിനെ തേടി എത്തുന്നുണ്ട്.ഇപ്പോളിതഗാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്നെ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബൈജു.
സിനിമയിൽ എന്നെ ആരും വേദനിപ്പിച്ചതായി ഓർക്കുന്നില്ല. പല സ്ഥലങ്ങളിലും കടുത്ത അവഗണനയ്ക്ക് പാത്രമായിട്ടുണ്ട്. ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്. ഒരു സിനിമ റിലീസാകുമ്പോൾ അതിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ മാത്രം കൊടുക്കില്ല. പ്രധാനപ്പെട്ട വേഷം ചെയ്ത ചിത്രങ്ങളിൽപ്പോലും. പേരെഴുതി കാണിക്കുമ്പോൾ ഏറ്റവും പ്രാധാന്യം കുറഞ്ഞ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലായിരിക്കും എന്റെ പേര് . ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. വളരെ പുച്ഛത്തോടെയാണ് ഞാൻ ഇപ്പോൾ അതിനെയെല്ലാം കാണുന്നത്. സമയം വരുമ്പോൾ അതിനു പകരം കൊടുക്കാൻ എനിക്കറിയാം.
ആരെയും വേദനിപ്പിക്കാതെ നേരെ വാ നേരെ പോ എന്ന നിലപാടാണ് എനിക്കുള്ളത്. ആരെയും ഇന്ന് വരെ സിനിമയിൽ അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല. കരിയർ തുടങ്ങിയ സമയംമുതൽ ഇന്നുവരെ വർഷത്തിൽ മൂന്നോ നാലോ സിനിമകളിൽ കുറയാതെ ഞാൻ അഭിനയിച്ചിട്ടുണ്ട്. വെറുതേ അഭിനയിച്ചു എന്നല്ലാതെ സാമ്പത്തികമായി വലിയ മെച്ചമുണ്ട് എന്നൊന്നും പറയാൻ കഴിയില്ല. അത്യാവശ്യം മോശമല്ലാത്ത കാശ് കിട്ടിത്തുടങ്ങിയത് ഈ അടുത്ത സമയത്താണ്. ഒരു വിവാദത്തിനും പോകാതെ സ്വസ്ഥമായി ജീവിച്ചുപോകണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ്. സിനിമയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളിലൊന്നും ഇതുവരെ ഒരു പ്രസ്താവനയ്ക്കും ഞാൻ മുതിർന്നിട്ടില്ല. എനിക്ക് എല്ലാവരെയും വ്യക്തമായി അറിയാമെന്നുള്ളതുകൊണ്ടു തന്നെ ഞാൻ ഇതുവരെ ആരുടെയും പക്ഷം പിടിക്കാൻ പോയിട്ടില്ല.
about baiju
