Connect with us

സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടാവും എല്ലാം തൃശ്ശൂര്‍കാരുടെ കയ്യില്‍, മുകേഷ് ജയിക്കാന്‍ സാധ്യതയില്ല; ബൈജു

News

സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടാവും എല്ലാം തൃശ്ശൂര്‍കാരുടെ കയ്യില്‍, മുകേഷ് ജയിക്കാന്‍ സാധ്യതയില്ല; ബൈജു

സുരേഷ് ഗോപി തൃശ്ശൂരില്‍ ജയിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടാവും എല്ലാം തൃശ്ശൂര്‍കാരുടെ കയ്യില്‍, മുകേഷ് ജയിക്കാന്‍ സാധ്യതയില്ല; ബൈജു

1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ബൈജു. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലില്‍ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ഇന്നും മലയാള സിനിമയില്‍ സജീവമാണ് ബൈജു.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വരുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ബൈജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മുകേഷ്, സുരേഷ് ഗോപി, ഗണേഷ് എന്നിവരെ കുറിച്ചായിരുന്നു ബൈജു സംസാരിച്ചത്. താന്‍ പാര്‍ട്ടി നോക്കിയല്ല, വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യുന്നതെന്ന് ബൈജു പറയുന്നു.

സുരേഷ് ഗോപി താന്‍ കണ്ടിടത്തോളം വളരെ നല്ല മനുഷ്യനാണ്. ഒത്തിരി കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നും എംപി ഫണ്ട് ഉപയോഗിച്ചും സ്വന്തം കൈയ്യില്‍ നിന്ന് കാശിറക്കിയും അദ്ദേഹം നാടിന് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇത്തവണ സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടല്ലോ, അദ്ദേഹം തൃശ്ശൂരില്‍ ജയിച്ചാല്‍ എന്തെങ്കിലും ഗുണമുണ്ടാവുമെന്നാണ് കരുതുന്നതെന്നും ബാക്കിയെല്ലാം തൃശ്ശൂര്‍കാരുടെ കയ്യിലാണെന്നും ബൈജു പറയുന്നു.

അതുപോലെ മുകേഷും തന്റെ അടുത്ത സുഹൃത്താണ്. മുകേഷ് ഒരു തവണ കൂടി മത്സരിച്ചാല്‍ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നും ഇനി ജയിക്കാന്‍ ചാന്‍സ് കുറവാണെന്നും ഗണേഷും നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും ജനങ്ങളുടെ മനസ്സറിയുന്നയാളാണെന്നും ബൈജു പറയുന്നു.

More in News

Trending