Connect with us

‘ആ വിവാഹത്തിന് ഞാൻ തയ്യാറാണ്’ വെളിപ്പെടുത്തലുമായി രജിത് കുമാർ

Malayalam

‘ആ വിവാഹത്തിന് ഞാൻ തയ്യാറാണ്’ വെളിപ്പെടുത്തലുമായി രജിത് കുമാർ

‘ആ വിവാഹത്തിന് ഞാൻ തയ്യാറാണ്’ വെളിപ്പെടുത്തലുമായി രജിത് കുമാർ

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് പുത്തന്‍ ലുക്കിലെത്തിയ രജത്കുമാര്‍ വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട രജത് സാര്‍ ആവുകയായിരുന്നു. ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
നിരന്തരം വിവാദങ്ങളിൽപെട്ടിട്ടുള്ള രജിത് കുമാർ. സർക്കാരിൻറെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇദ്ദേഹം. 2001ൽ വിവാഹിതനായ താരം ഇപ്പോൾ വിവാഹമോചിതനാണ്. എല്ലാവരും സ്ത്രീവിരുദ്ധനെന്ന് വിളിക്കുന്നു, അതുകൊണ്ട് രണ്ടാമതും വിവാഹം കഴിക്കാൻ റെഡിയാണെന്ന് തുറന്നുപറയുകയാണ് താരം. രണ്ട് ബന്ധങ്ങൾ ഉറച്ചതാവാൻ ഒരുപാട് ഘടകങ്ങൾ വേണമെന്നാണ് രജിത് പറയുന്നത്

രണ്ട് ഇഷ്ടികകൾ തമ്മിൽ ചേർത്തുവെക്കണമെങ്കിൽ അതിനിടയിൽ നല്ല സ്ട്രോങ് സിമന്റ് വേണമെന്ന് പറയുന്നതുപോലെ. പക്ഷേ ഞാനും ആദ്യഭാര്യയും തമ്മിൽ അതില്ലാതായി.

എന്റെ ഭാര്യ രണ്ടു വട്ടം ഗർഭിണിയായിട്ടും അബോർഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാൽ പറ്റില്ലെന്ന് തോന്നുകയായിരുന്നു പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോവാൻ തീരുമാനിച്ചു. വലിച്ചുകെട്ടി പോയിട്ട് രണ്ടുപേരുടെയും ജീവിതം ഒന്നുമല്ലാതാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങൾ പിരിഞ്ഞത്. അതുകഴിഞ്ഞ് ആ പെൺകുട്ടി വേറെ കല്യാണം കഴിച്ചു. അവൾക്ക് കുഞ്ഞായി. പക്ഷേ പ്രസവ സമയത്ത് അവൾ മരിച്ചു. പക്ഷേ അതിനും ഞാൻ പഴി കേട്ടു. ഭാര്യയെ ഞാനാണ് കൊന്നതെന്ന്. ഇപ്പോഴും ചിലർ എന്നെ സ്ത്രീ വിരുദ്ധൻ എന്ന് വിളിക്കുന്നുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചു, ഒരു പെണ്ണ് കെട്ടിയാൽ ആ വിളി മാറിക്കിട്ടുമല്ലോയെന്ന്. അതുകൊണ്ട് കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്.

ഞാൻ സ്ത്രീ വിരുദ്ധൻ എന്നൊക്കെ കേട്ടുകൊണ്ടാണ് ചിലരൊക്കെ അവിടേക്ക് വന്നത്. പലരും യുടൂബിലും ചാനലുകളിലുമൊക്കെ എന്നെക്കുറിച്ച്‌ പരാമർശം നടത്തിയിരിക്കുന്നത് സ്ത്രീ വിരുദ്ധൻ എന്നായിരുന്നല്ലോ. ആ ഒരു മുൻവിധിയോടെ വന്ന് എന്നോടും അങ്ങനെ പെരുമാറിയതാവും. പക്ഷേ ഞാൻ ഒരു സ്ത്രീയോടും അനാവശ്യം പറഞ്ഞിട്ടില്ല. അമ്മയ്ക്കുവേണ്ടി, ഭാരതാംബയ്ക്കുവേണ്ടി ജീവിക്കുന്ന ഞാനെങ്ങനെ സ്ത്രീവിരുദ്ധനാവും. സ്ത്രീയെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഐശ്വര്യം വർധിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

എനിക്ക് സ്ത്രീകളെയും പെൺകുട്ടികളെയും ഭയങ്കര ഇഷ്ടമാണ്. മുമ്ബ് കല്യാണം കഴിക്കണം, കുടുംബമായിട്ട് ജീവിക്കണം എന്നൊന്നും അത്ര ആഗ്രഹമില്ലാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ് ഞാൻ 2001ൽ കല്യാണം കഴിച്ചത്. പക്ഷേ പിന്നീട് ഞങ്ങൾ തമ്മിൽ ചേർച്ച പോരാതായി.

More in Malayalam

Trending

Recent

To Top