Connect with us

മലയാള സിനിമയില്‍ എക്കാലത്തും മഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോള്‍ അവര്‍ അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല; വൈറലായി നടന്റെ വാക്കുകള്‍

News

മലയാള സിനിമയില്‍ എക്കാലത്തും മഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോള്‍ അവര്‍ അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല; വൈറലായി നടന്റെ വാക്കുകള്‍

മലയാള സിനിമയില്‍ എക്കാലത്തും മഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോള്‍ അവര്‍ അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല; വൈറലായി നടന്റെ വാക്കുകള്‍

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. പ്രായവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ മഞ്ജുവിനെ നെഞ്ചിലേറ്റുന്നത്. വിദ്യാര്‍ത്ഥി ആയിരിക്കെ കലോത്സവ വേദികളില്‍ തിളങ്ങി അതില്‍ നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍.

രണ്ട് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കാലത്തിലാകമായി മാറിയ മഞ്ജു വാര്യര്‍ 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഇറങ്ങിയ സല്ലാപത്തിലാണ് നായികയാവുന്നത്. സല്ലാപം എന്ന ചിത്രമാണ് മഞ്ജുവിന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി കൊടുത്തത്. ചിത്രത്തിലെ മഞ്ജുവിന്റെ രാധ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ ചെറിയ സമയം കൊണ്ടായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിക്ക് സാധിച്ചു. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ഏകദേശം 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ മഞ്ജു സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ നടന്‍ ബൈജു മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ ആളാണ് ബൈജു. ഇപ്പോള്‍ വളരെ രസകരമായ നിരവധി വേഷങ്ങള്‍ അദ്ദേഹം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, മഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല പറയാനുള്ളത്. മറ്റൊരു നായികമാര്‍ക്കും ഇല്ലാത്ത ആരാധകര്‍ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാന്‍ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാകും എന്ന്.

പക്ഷെ ഇല്ല വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. അതെല്ലാം ഒന്നിന് ഒന്ന് പകരംവെക്കാനില്ലാത്ത വേഷങ്ങള്‍ ആയിരുന്നു. അവരൊരു അസാധ്യ അഭിനേത്രിയാണ്, വിവാഹത്തിന് മുമ്പ് അവര്‍ ഏകദേശം ഒരു പതിനഞ്ചോ പതിനാറോ ചിത്രങ്ങലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ അത്രയും സിനിമകള്‍ എന്ന് പറയുന്നത് അതെല്ലാം ഒരു ഒന്ന് ഒന്നര സിനിമകള്‍ ആയിരുന്നു. ആ സിനിമകളിലെല്ലാം നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു.

അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ എല്ലാം മനസ്സില്‍ നിന്നും ഇന്നും മഞ്ജു മായാതെ മഞ്ജു നില്‍ക്കുന്നത്. മലയാള സിനിമയില്‍ എക്കാലത്തും മഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോള്‍ അവര്‍ അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല. വ്യക്തി ജീവിതത്തിലും ഞാനും എന്റെ കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകള്‍ ആണ് ഞാനും മഞ്ജുവും.

മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് മഞ്ജു. ഇടക്കൊക്കെ ഞാന്‍ മഞ്ജുവിനെ വിളിക്കാറുണ്ട്, എനിക്ക് അങ്ങനെ ഒരു നായികമാരും ആയിട്ട് ഒരു അടുപ്പവും ഇല്ലാത്ത ആളാണ്, പക്ഷെ മഞ്ജു അങ്ങനെയല്ല, എന്റെ വീട്ടുകാരുമായി മഞ്ജു സംസാരിക്കാറുണ്ട്. ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപോലെയാണ് മഞ്ജു.

ഒരിക്കല്‍ നമ്മള്‍ ആ കുട്ടിയെ പരിചയപ്പെട്ടാല്‍ പിന്നെ ഒരിക്കലും മഞ്ജുവിനെ മറക്കില്ല. അതാണ് അവരുടെ പെരുമാറ്റം എന്നും ബൈജു പറയുന്നു. എന്നാല്‍ ബൈജുവിന്റെ ഈ വീഡിയോക്ക് വരുന്ന കമന്റുകളാണ് അതിലും ശ്രദ്ധ നേടുന്നത്. ആ പാവം കുട്ടി ഒരുപാട് അനുഭവിച്ചു, ദൈവം പരീക്ഷിച്ചത് ആവാം, ഇന്ന് അവര്‍ക്ക് ഒരു നക്ഷത്രം പോലെ അല്ല സൂര്യനെപ്പോലെ തിളങ്ങാന്‍ അവസരം ലഭിച്ചതും ദൈവത്തിന്റെ ലീലതന്നെ. മലയാളത്തില്‍ തലക്കനവും അഹങ്കാരവും ഇല്ലാത്ത ഒരേയൊരു നടി ഞങ്ങളുടെ മഞ്ജു ചേച്ചിയാണ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

More in News

Trending