ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് സംവിധായകന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്.തന്റെ ഫേസ്ബുക് പേജിലൂടെയാണ് സംവിധായകൻ രമേശ് ചെന്നിത്തലയെ വിമർശിച്ച് രംഗത്തെത്തിയത്.
ഉണ്ണികൃഷ്ണന്റെ കുറിപ്പ്….
ഇവര്‍ സംസാരിക്കുമ്പോള്‍ കേരളം മുഴുവനും ശ്രദ്ധിക്കുകയാണ്. അലങ്കാരങ്ങളോ ഏങ്കോണിപ്പുകളോ ഇല്ലാത്ത, കാച്ചിക്കുറുക്കിയെടുത്ത വാചകങ്ങള്‍. പറയുന്നത് വസ്തുതകള്‍. നിറയുന്നത് കരുതലും ജാഗ്രതയും. ഇടയിലെ അകലം നഷ്ടപ്പെട്ട്, ഒന്നായി തീരുന്ന വാക്കും പ്രവര്‍ത്തിയും. അവരിലൂടെ സംസാരിക്കുന്നത് അതിജീവനം ശീലമാക്കിമാറ്റിയെടുത്ത ഒരുജനതയാണ്.
അവര്‍ക്കഭിമുഖമായി നിന്ന് മീഡിയാമാനിയാ എന്ന ഉണ്ടയില്ലാ വെടിപൊട്ടിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കണം. കേരളം മാത്രമല്ല, രാജ്യം മുഴുവനും അവരെ ശ്രദ്ധിക്കുന്നത് കാണാം. റ്റീച്ചറെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍, നിങ്ങളേയും കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. അവര്‍ പറയാതെ പറയുന്നുണ്ട്, ‘ He mistimes even attention seeking.’
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...