Connect with us

രജിത്ത് കുമാറിനെ ബിഗ് സ്‌ക്രീനിൽ കാണാം..

Malayalam

രജിത്ത് കുമാറിനെ ബിഗ് സ്‌ക്രീനിൽ കാണാം..

രജിത്ത് കുമാറിനെ ബിഗ് സ്‌ക്രീനിൽ കാണാം..

ബിഗ് ബോസ്സിലെ കരുത്തുറ്റ മത്സരാർത്ഥി ഡോ. രജിത് കുമാറിനെ ബിഗ് സ്ക്രീനിൽ കാണാം. സിനിമയിൽ അവസരം ലഭിച്ചിരിക്കുന്നകായാണ് രജിത്ത് കുമാറിന്. ആലപ്പി അഷ്റഫിന്റെ കഥ, തിരക്കഥ യിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അവസരം ലഭിച്ചിരിക്കുന്നത്

ഫേസ്ബുക്കിലൂടെ ആലപ്പി അഷ്‌റഫ് തന്നെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്

ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം:

ഡോക്ടർ രജിത് കുമാർ ബിഗ് ബോസിൽ നിന്നും ബിഗ് സ്ക്രീനിലേയ്ക്ക്. ഫീൽ ഫ്ലൈയിങ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആലപ്പി അഷ്റഫിന്റെ കഥ, തിരക്കഥ എഴുതി പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ക്രേസി ടാസ്ക് ” .

കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങൾക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മാനസികാരോഗ്യ കേന്ദ്രത്തില്ഡ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ കാരക്ടർ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടർ രജിത്കുമാറിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സംവിധായകൻ. ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

big boss

More in Malayalam

Trending