Connect with us

ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം.. താരത്തെ അധിക്ഷേപിച്ച് കമെന്റ്, ചുട്ട മറുപടി നൽകി അനുമോൾ!

Malayalam

ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം.. താരത്തെ അധിക്ഷേപിച്ച് കമെന്റ്, ചുട്ട മറുപടി നൽകി അനുമോൾ!

ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം.. താരത്തെ അധിക്ഷേപിച്ച് കമെന്റ്, ചുട്ട മറുപടി നൽകി അനുമോൾ!

സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോള്‍. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവില്‍ അവതരിപ്പിക്കാന്‍ താരം ശ്രമിക്കാറുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതില്‍ സിംഹഭാഗവും. സിനിമയിലെ പോലെ ജീവിതത്തിലും ബോള്‍ഡായ വ്യക്തിയാണ് അനു. സ്വന്തമായി യൂട്യൂബ് ചാനലുള്ള അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്.എന്നാൽ താരത്തിന് നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടതായും വരുന്നുണ്ട്.ഇപ്പോളിതാ തനിക്ക് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ ഒരു മോശം കമെന്റിന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ.

കഴിഞ്ഞ ദിവസം കര്‍ക്കിടകമാസത്തിന്റെ വരവ് അറിയിച്ച് നടി ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് കീഴിലെത്തിയ കമന്റുകള്‍ക്ക് അനുമോള്‍ മറുപടിയും നല്‍കി. ചിലര്‍ പരിചയം പുതുക്കുമ്പോള്‍ ചിലര്‍ അനുമോളെ അഭിനന്ദിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനിടെ ഒരാള്‍ മോശമായി കമന്റ് ചെയ്യുകയും അതിന് അനുമോള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.

ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. കൃത്യമായ മറുപടിയും താരം നല്‍കി. മനസ്സിലായില്ല, സ്വന്തം വീട്ടില്‍ ഉള്ളോരോട് പറയൂ, എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്. എന്നായിരുന്നു അനുവിന്റെ മറുപടി.
കര്‍ക്കിടക സംക്രാന്തി ശീവോതി വെച്ചു ( ജ്യേഷ്ഠ ഭഗവതി യെ പുറത്താക്കി ശ്രീ പാര്‍വതി ദേവിയെ വീട്ടില്‍ കുടിയിരുത്തി) .. രാത്രി മൈലാഞ്ചി ഇട്ട് ഉറങ്ങി എന്നേക്കുമ്പോ കര്‍ക്കിടകം ആവും.. ഇനി ദശപുഷ്പം ചൂടി മുക്കുറ്റി കുറി തൊട്ട്, പത്തിലക്കറി കൂട്ടി അമ്മയുടെ രാമായണ വായനയും കേട്ട് ഒരു മാസം..- എന്നായിരുന്നു അനുമോളുടെ പോസ്റ്റ്.

about anumol

Continue Reading
You may also like...

More in Malayalam

Trending

Recent

To Top