Connect with us

അനുഷ്‌കയ്ക്ക് വണ്ണം കൂടിയാലും കുറഞ്ഞാലും എന്താണ്?പിന്തുണയുമായി ആരാധകർ!

News

അനുഷ്‌കയ്ക്ക് വണ്ണം കൂടിയാലും കുറഞ്ഞാലും എന്താണ്?പിന്തുണയുമായി ആരാധകർ!

അനുഷ്‌കയ്ക്ക് വണ്ണം കൂടിയാലും കുറഞ്ഞാലും എന്താണ്?പിന്തുണയുമായി ആരാധകർ!

തെന്നിന്ത്യ അടക്കി ഭരിക്കുന്ന താരമാണ് അനുഷ്‌കഷെട്ടി.താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.താരത്തിന്റെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആരാധകർക്കിടയിൽ വലിയ സ്ഥാനമാണ് താരം നേടിയെടുത്തിട്ടുള്ളത്.തെന്നിന്ത്യയിലെ ഗ്ലാമർ താരമാണ് അനുഷ്‌കഷെട്ടി.തന്റെ ചിത്രങ്ങൾക്കായി ഏറെ കഠിനധ്വാനം നടത്തുന്ന താരം കൂടെയാണ് അനുഷ്ക. താരത്തിന്റെ കഥാപാത്രങ്ങൾ കൊണ്ട് ലോകത്തെങ്ങും ആരാധകരുള്ള നായികയാണ് അനുഷ്ക.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.

തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രങ്ങള്‍ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു യാത്രയ്ക്കിടെ ആരോ പകര്‍ത്തിയ ചിത്രമായിരുന്നു അത്. അല്‍പ്പം തടിച്ച രൂപത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ താരത്തെ ആക്രമിച്ച്‌ ചിലര്‍ രംഗത്തെത്തി. വണ്ണം കൂടിയതിനാലാണ് പരിഹാസം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനാല്‍ ശരീരം ശ്രദ്ധിക്കുന്നില്ലെന്നാണ് വിമര്‍ശകര്‍ കുറിച്ചത്.

ഒരു വിഭാഗം അനുഷ്‌കയെ പരിഹസിച്ച്‌ രംഗത്ത് വന്നതോടെ താരത്തിന്റെ ആരാധകരടക്കം മറ്റൊരു വിഭാഗം പിന്തുണച്ച്‌ രംഗത്തെത്തി. അനുഷ്‌കയ്ക്ക് വണ്ണം കൂടിയാല്‍ എന്താണെന്നും അതില്‍ മറ്റുള്ളവര്‍ ആകുലപ്പെടേണ്ടതില്ലെന്നും അവര്‍ കുറിച്ചു.
കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടി ശരീരഭാരം കൂട്ടാനും കുറയ്ക്കാനും ഏതറ്റം വരെയും പോകുന്ന നടിയാണ് അനുഷ്‌ക.

2015ല്‍ പുറത്തിറങ്ങിയ, ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനായി അനുഷ്‌കശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. അതിന് ശേഷം ബാഹുബലിക്ക് വേണ്ടി ഭാരം കുറച്ചു. വിദേശത്ത് കൊഴുപ്പു കുറയ്ക്കാനുള്ള ശാസ്ത്രക്രിയയ്ക്കും താരം വിധേയയായിരുന്നു.

about anshkashetty

More in News

Trending

Recent

To Top