Connect with us

നടി അനുഷ്‌ക വിവാഹം കഴിക്കാത്തത് അപൂർവ രോഗമോ.?? സത്യാവസ്ഥ പുറത്ത്!!

News

നടി അനുഷ്‌ക വിവാഹം കഴിക്കാത്തത് അപൂർവ രോഗമോ.?? സത്യാവസ്ഥ പുറത്ത്!!

നടി അനുഷ്‌ക വിവാഹം കഴിക്കാത്തത് അപൂർവ രോഗമോ.?? സത്യാവസ്ഥ പുറത്ത്!!

നടി അനുഷ്‌ക ഷെട്ടി ഇന്ന് ഇന്ത്യ മൊത്തം അറിയുന്ന ഒരു പാന്‍ ഇന്ത്യന്‍ താരമാണ്. തെലുങ്ക് സിനിമയിലെ സാധാരണ നായികയില്‍ നിന്ന് സൂപ്പര്‍ താര നായികയായും, പിന്നീട് സ്വന്തം കരുത്തില്‍ സിനിമകള്‍ വിജയിപ്പിക്കുകയും ചെയ്താണ് അനുഷ്‌ക മറ്റ് ഇന്‍സ്ട്രികളിലേക്ക് എത്തിയത്. തമിഴിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ബാഹുബലിയില്‍ ദേവസേനയായി വേഷമിട്ടതോടെയാണ് അനുഷ്‌ക പാന്‍ ഇന്ത്യന്‍ നായികയായി മാറിയത്.

ഇപ്പോഴിതാ അനുഷ്ക ഷെട്ടിയുടെ അപൂർവ രോഗാവാസ്ഥയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. നടിയ്ക്ക് അപൂർവ രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബൾബർ അഫക്ട് എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് കുറച്ചു നാളുകൾക്കു മുൻപ് അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു.

ഇതാണ് ഇപ്പോൾ വീണ്ടും ചർച്ചയ്ക്കിടയാക്കിയിരിക്കുന്നത്. ‘എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാൻ തുടങ്ങിയാൽ 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ സാധിക്കില്ല.

കോമഡി സീനുകൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിർത്തിവയ്ക്കേണ്ടി വന്നിരുന്നുവെന്നുമാണ് അനുഷ്ക പറഞ്ഞിരുന്നത്. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് സ്യൂഡോബൾബർ അഫക്ട്. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്. അഭിമുഖങ്ങളിൽ പലപ്പോഴും ചിരി നിയന്ത്രിക്കാനാകാതെ ബുദ്ധിമുട്ടുന്ന അനുഷ്കയുടെ ദൃശ്യങ്ങൾ വൈറലാകാറുണ്ട്.

എന്നാൽ, അതിനു പിന്നിൽ ഇത്തരമൊരു രോഗാവസ്ഥയുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് ആരാധകരുടെ പ്രതികരണം. എന്തെല്ലാം രോഗങ്ങളാണ് ബാധിക്കുന്നത്. നിങ്ങൾ തീർച്ചയായും തിരിച്ചു വരും. ഇതുകൊണ്ടാണോ വിവാഹം കഴിക്കാത്തത്? എന്നുതുടങ്ങി എത്രയും വേഗം താരത്തിന്റെ അസുഖം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.

പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ചിരിയും കരച്ചിലും വരുന്ന അവസ്ഥയാണ് സ്യൂഡോബൾബർ അഫെക്റ്റ്. ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. മസ്തിഷ്കം വികാരങ്ങളെ നിയന്ത്രിക്കുന്നതിനെ ബാധിക്കുന്ന ഇവിടെ സംഭവിക്കുന്നത്. സ്യൂഡോബൾബർ അവസ്ഥയുള്ളവരിൽ വികാരങ്ങൾ സാധാരണമായി അനുഭവപ്പെടാം. പക്ഷേ ചിലഘട്ടങ്ങളിൽ അവ അമിതവും അനിയന്ത്രിതവുമാവുന്നു.

പലപ്പോഴും ഈയവസ്ഥയെ മൂഡ് ഡിസോർഡേഴ്സുമായി ബന്ധപ്പെടുത്തുന്നതുകൊണ്ടുതന്നെ രോഗം തിരിച്ചറിയപ്പെടാതെ പോകാനുമിടയുണ്ട്. ചിരി ചിലപ്പോൾ കരച്ചിലിലേക്കും വഴിമാറാം. ചിരിയേക്കാൾ നിയന്ത്രിക്കാനാവാത്ത കരച്ചിലാണ് ഇവിടെ കൂടുതൽ പ്രകടമാവാറുള്ളത്. വളരെ ചെറിയ കാര്യങ്ങളിൽപ്പോലും ചിരിയോ, കരച്ചിലോ നിർത്താനാവാതെ വരാം. കരച്ചിലിന്റെ തോത് കൂടുതലായതിനാൽ തന്നെ പലപ്പോഴും വിഷാദവുമായി ബന്ധപ്പെടുത്തുന്നവരുമുണ്ട്.

എന്നാൽ വിഷാദം നീണ്ടുനിൽക്കുന്ന മാനസികാവസ്ഥയാണ്. വിഷാദേരാഗികളിലേതുപോലെ ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവയൊന്നും സ്യൂഡോബൾബർ രോഗികളിലുണ്ടാവില്ല. രോഗലക്ഷണം ഉണ്ടെന്ന് തോന്നിയാൽ വിദഗ്ധചികിത്സ തേടുന്നതാണ് നല്ലത്. ന്യൂറോസൈക്കോളജിസ്റ്റുകൾ, ന്യൂറോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ തുടങ്ങിയവരാണ് രോഗനിർണയം നടത്തുക.

More in News

Trending