Malayalam
കാത്തിരിപ്പിന് വിരാമം;ആകാശഗംഗ 2 തീയേറ്ററുകളിലേക്ക് എത്തുന്നു;വിനയൻ!
കാത്തിരിപ്പിന് വിരാമം;ആകാശഗംഗ 2 തീയേറ്ററുകളിലേക്ക് എത്തുന്നു;വിനയൻ!
By
മലയാള സിനിമയിൽ എന്നും ഏറെ വിജയിച്ചു നിൽക്കുന്ന ചിത്രമാണ് ആകാശഗംഗ എന്ന ചിത്രം.എന്നും മലയാള സിനിമയിൽ ഹൊറാർ ചിത്രം എന്ന് പറയുമ്പോൾ ഏറെ മുന്നിൽ നിന്ന ചിത്രം കൂടെയാണ് ആകാശഗംഗ.അന്നത്തെ കാലത്ത് ഇതുപോലെ മനോഹരമായ ചിത്രം മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.ഒപ്പം തന്നെ ആ ചിത്രത്തിലെ ഗാനവും ഇന്നും മലയാളികൾ മറന്നുകാണില്ല.ആ ഗാനത്തിന് ഇന്നും മലയാളികൾക്കിടയിൽ വളരെ ഭയപ്പെടുത്തുന്ന ഗാനം തന്നെയാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം തീയറ്റേറുകളിലേക്ക് എതാൻ പോകുകയാണ്.
ഇപ്പോൾ സിനിമ ലോകവും മലയാളിപ്രേക്ഷകരും ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുകയാണ്.ചിത്രം വരുന്നു എന്നറിഞ്ഞത് മുതൽ വളരെ ഏറെ വാർത്തകളിൽ ഇടം പിടിച്ച ചിത്രം കൂടിയാണിത്.ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി ട്രെയിലറും ഗാനങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. വന്‍താരനിരയെ അണിയിച്ചൊരുക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് വാചാലനായി സംവിധായകന്‍ വിനയനും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തരംഗമായി മാറുന്നത്. വെള്ളിയാഴ്ച തന്നെ സിനിമയെത്തുമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ആകാശഗംഗ॥” അറ്റ്മോസ് സൗണ്ട് മിക്സിംഗ് ഇന്നലെ പൂർത്തിയായി.. സെൻസറിംഗും കഴിഞ്ഞു.. ഹൊററിൻെറയും കോമഡിയുടെയും.. ഏറ്റവും ആസ്വാദ്യകരമായ അനുഭവം നിങ്ങൾക്കു പകരാൻ ഞങ്ങൾക്ക് ഈ സിനിമയിലുടെ സാധിക്കും എന്ന ഉറച്ച വിശ്വാസമുണ്ട്.
നവംബർ ഒന്നിന് വെള്ളിയാഴ്ച തീയറ്ററിലെത്തുന്ന ചിത്രത്തിന് പ്രിയപ്പെട്ടവരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണം, ഇതായിരുന്നു സംവിധായകന്‍രെ കുറിപ്പ്. മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വരുന്പോള്‍ അതെങ്ങനെയായിരിക്കുമെന്ന ആകാംക്ഷ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ആദ്യഭാഗത്തെ വെല്ലുന്ന വിജയമായിരിക്കുമോ ഇത്തവണ ലഭിക്കുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.
about akashaganga release
