Connect with us

ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതയല്ല;അതിനുള്ള കാരണം ഇതാണ്!

Malayalam

ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതയല്ല;അതിനുള്ള കാരണം ഇതാണ്!

ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതയല്ല;അതിനുള്ള കാരണം ഇതാണ്!

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ജനപ്രിയ നടൻ ദിലീപിൻറെ ജന്മദിനം ആയിരുന്നു ഇന്നലെ.താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്.വളരെ പെട്ടന്ന് താരം ജനപ്രിയ നായകൻ എന്ന വിളിപ്പേരിന് സ്വന്തക്കാരനായത്.ഇന്നലെ താരത്തിന്റെ അമ്പത്തിരണ്ടാം പിറന്നാൾ ആയിരുന്നു.വളരെ ആഘോഷമായിന്നു.ദിലീപ് ഫാൻസ്‌ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വളരെ വലിയ ആഘോഷങ്ങളാണ് ഇന്നലെ ഉണ്ടായത്.സോഷ്യൽ മീഡിയയിൽ നിറയെ ആരാധകർ ആശംസകളും ട്രീബൂട്ട് വീഡിയോസും കൊണ്ട് നിറഞ്ഞിരുന്നു.സിനിമ ലോകത്തുള്ള എല്ലാ സൂപ്പർ താരങ്ങളും സംവിധായകരും അടക്കം ആശംസകൾ അറിയിച്ചെത്തിയിട്ടുണ്ടായിരുന്നു.മലയാള സിനിമയിൽ വളരെ പെട്ടന്ന് തൻറെ കഴിവുകൊണ്ട് മുന്നോട് വന്ന താരമാണ് ദിലീപ്.ഇന്ന് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി മാറിയ ദിലീപിനെ എന്തിനാണ് ജനപ്രിയന്‍ എന്ന് വിളിക്കുന്നതെന്ന കാര്യം അറിയാമോ?അത് കുറച്ചു ഉദാഹരങ്ങൾകൊണ്ട് പറയാൻ കഴിയും.

കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ ദിലീപ് ആണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ സ്ത്രീകളും കുട്ടികളുമെല്ലാം ദിലീപ് ഫാന്‍സ് ആണ്. ഫാമിലി ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന ഒത്തിരി ചിത്രങ്ങള്‍ ദിലീപ് സമ്മാനിച്ചിട്ടുണ്ട്. കോമഡിയും വിനോദവും കലര്‍ന്ന ഈ സിനിമകളെല്ലാം ഇന്നും പ്രേക്ഷക ഹൃദയത്തിലുള്ളവയാണ്. സിഐഡി മൂസ, ഈ പറക്കും തളിക തുടങ്ങി അവധിക്കാലം ലക്ഷ്യമാക്കി എത്തിയ ഇത്തരം സിനിമകള്‍ കുടുംബ പ്രേക്ഷകരാണ് കൂടുതലും കണ്ടത്.

നല്ലൊരു നടന്‍ ആണെന്ന് പല കഥാപാത്രങ്ങളിലൂടെയും ദിലീപ് തെളിയിച്ചിട്ടുണ്ട്. പലപ്പോഴായി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുത്തും താരം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണം പറയുകയാണെങ്കില്‍ 2002 ല്‍ റിലീസിനെത്തിയ കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ ദിലീപിന്റെ മാസ്മരിക പ്രകടനമായിരുന്നു ഉണ്ടാിരുന്നത്. ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം കൂനന്റെ വേഷത്തില്‍ അതിശയിപ്പിച്ചു. അതുപോലെയാണ് ചാന്ത്‌പൊട്ട്, പച്ചക്കുതിര, മായമോഹിനി, സൗണ്ട് തോമ തുടങ്ങിയ സിനിമകളിലുള്ള പ്രകടനവും.

എന്റര്‍ടെയിന്‍മെന്റ് സിനിമകളിലൂടെയാണ് ദിലീപ് ശ്രദ്ധേയനായതെങ്കിലും അതില്‍ നിന്നും മാറാനും താരം ശ്രമിച്ചിരുന്നു. അഭിനയ പ്രധാന്യമുള്ള നിരവധി സിനിമകളിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെയുമൊക്കെ താരം അവതരിപ്പിച്ചിരുന്നു. കഥാവശേഷന്‍, കേരള കഫേ, കല്‍ക്കട്ട ന്യൂസ്, പാസഞ്ചര്‍ എന്നിങ്ങനെയുള്ള സിനിമകള്‍ അതിന് ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കമ്മാരസംഭവത്തില്‍ നായകനായും വില്ലനായിട്ടുമെല്ലാം ദിലീപ് അത്ഭുതപ്പെടുത്തിയിരുന്നു.

പല സ്‌റ്റേജ് ഷോ കളിലും മിമിക്രി അവതരിപ്പിച്ച് കൊണ്ടായിരുന്നു ദിലീപ് കലാജീവിതം ആരംഭിക്കുന്നത്. 1992 ല്‍ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. മാനത്തെ കൊട്ടാരം എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാവുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ നായകവേഷം ലഭിച്ചതോടെ ഉയരങ്ങള്‍ ഓരോന്നായി കീഴടക്കി. പ്രണയകഥകളിലെ വിരഹ നായകനായും കോമഡി പറഞ്ഞുമെല്ലാം ദിലീപ് പ്രേക്ഷക പ്രശംസ സ്വന്തമാക്കി. പിന്നീട് മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്കൊപ്പം വളര്‍ച്ചയായിരുന്നു ദിലീപിന്.

about actor dileep

More in Malayalam

Trending

Recent

To Top