Malayalam
സൂപ്പർ താരങ്ങൾ താര സംഘടനയായ അമ്മയെ നശിപ്പിച്ചു, സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ട്; വിമർശനവുമായി വിനയൻ
സൂപ്പർ താരങ്ങൾ താര സംഘടനയായ അമ്മയെ നശിപ്പിച്ചു, സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ട്; വിമർശനവുമായി വിനയൻ
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് വിനയൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകൾ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തോപ്പിൽ ഭാസി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സൂപ്പർ താരങ്ങൾ താര സംഘടനയായ അമ്മയെ നശിപ്പിച്ചുവെന്നാണ് വിനയൻ പറയുന്നത്. ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. മലയാള സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ടെന്നും വിനയൻ കുറ്റപ്പെടുത്തി. മാത്രമല്ല, സിനിമാ മേഖലകളിലെ പല പ്രമുഖരും കാരണം 12 വർഷം താൻ വേദന അനുഭവിച്ചെന്നും വിനയൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിനയനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ മാഫിയ പീ ഡനം ഏറ്റു വാങ്ങിയ ആളാണ് ഞാൻ. മാക്ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ ചിലരുടെ കണ്ണിലെ കരടായി.
അന്ന് തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ പവർ ഗ്യാങ്ങായി ഇരിക്കുന്നത് എന്നതാണ് ഖേദകരം. തരങ്ങൾക്കൊപ്പം അല്ല, തൊഴിലാളികൾക്കും ന്യായതിനും വേണ്ടിയാണ് എന്നും നിന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു സംഘടനയാണ് അവർ തകർത്തത്. റിപ്പോർട്ടിൽ പറയുന്ന 15 അംഗ പവർഗ്രൂപ്പാണ് റിപ്പോർട്ട് പുറത്തുവിടാത്തതിന് കാരണം. സർക്കാർ സിനിമ കോൺക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്.
പക്ഷെ മുന്നിൽ നിൽക്കുന്നത് പതിനഞ്ച് അംഗ പവർ ഗ്രൂപ്പ് ആണെങ്കിൽ കാര്യമില്ല. അങ്ങനെ ആണെങ്കിൽ പ്രതിഷേധിക്കും. ഹേമ കമ്മിറ്റി പറഞ്ഞ റിപ്പോർട്ടിന് മേൽ ചർച്ചയും നടപടിയും വേണം. സിനിമയിലെ സംഘടനകൾ ശക്തമായ നിലപാട് എടുക്കണം. മലയാള സിനിമ മേഖല തകരാൻ വിടരുതെന്നും വിനയൻ മാധ്യമ പ്രവർത്തകരോട് നേരത്തെ പറഞ്ഞിരുന്നു.