News
അന്ന് തനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ…; 14 വര്‍ഷത്തോളം അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു; ഗോപി സുന്ദറിനൊപ്പം കൂടിയപ്പോള്‍ അഭയയെ പഴിച്ചവർ ഇപ്പോൾ മാപ്പ് പറയുന്നു!
അന്ന് തനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ…; 14 വര്‍ഷത്തോളം അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു; ഗോപി സുന്ദറിനൊപ്പം കൂടിയപ്പോള്‍ അഭയയെ പഴിച്ചവർ ഇപ്പോൾ മാപ്പ് പറയുന്നു!
ഗായികാ എന്നതിലുപരി സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇപ്പോൾ അഭയ ഹിരണ്മയി. ഗോപി സുന്ദർ അഭയ ഹിരണ്മയി ബ്രേക്ക് അപ്പോടെ അഭയക്ക് ധാരണം പിന്തുണ ആരാധകരിൽ നിന്നും ലഭിച്ചിരുന്നു. അഭയയുടെ ജീവിതം ഇപ്പോൾ വളരെ മനോഹരമായി കടന്നുപോകുകയാണ്.
അടുത്തിടെ അഭയ പറയാം നേടാം ഷോയിലേക്ക് അതിഥിയായി അഭയ എത്തിയിരുന്നു. വ്യക്തി ജീവിതത്തിലേയും കരിയറിലേയും കാര്യങ്ങളെക്കുറിച്ച് ഇതുവരെ എങ്ങും പറയാത്ത പല വെളിപ്പെടുത്തലുകളും അഭയ ആ ഷോയിൽ പറഞ്ഞു.
ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം ഇതാദ്യമായാണ് ഒരു ഷോയില്‍ വെച്ച് അഭയ ഗോപി സുന്ദറിനെക്കുറിച്ച് സംസാരിച്ചത്. പറയാം നേടാമിലേക്ക് അഭയ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും ആകാംക്ഷയിലായിരുന്നു. എന്റെ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഷോയായി മാറുകയായിരുന്നു അതെന്നായിരുന്നു ഷോയിൽ പങ്കെടുത്ത ശേഷം അഭയ കുറിച്ചത്.
ഏറെ പ്രിയപ്പെട്ട സംഗീതഞ്ജനാണ് എംജി ശ്രീകുമാര്‍. അദ്ദേഹം എന്നെ ഇന്റര്‍വ്യൂ ചെയ്തത് വലിയൊരനുഭവമാണ്. ഒരു പാട്ട് പാടാമോയെന്ന് ചോദിച്ചപ്പോള്‍ ഉടനെത്തന്നെ അദ്ദേഹം നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവവളെ പാടിത്തന്നു. ഞാന്‍ ഫ്രീസായി നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്. എനിക്കും അമ്മയ്ക്കും തന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. അമ്മയുടെ മുന്നില്‍ ഞാനെപ്പോഴും കൊച്ചുകുട്ടിയാണ് മ്യൂസിക്കിലായാലും ജീവിതത്തിലായാലും എന്നായിരുന്നു അഭയ കുറിച്ചത്.
നിങ്ങളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ടായിരുന്നു. അതൊക്കെ മാറിയെന്നായിരുന്നു ഒരാള്‍ അഭയയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഗോപി സുന്ദറുമായി ലിവിങ് റ്റുഗദറിലാണെന്ന് പറഞ്ഞതോടെയായിരുന്നു അഭയയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഗോപിയുടെ ഭാര്യയുടേയും മക്കളുടേയും കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍. വിവാഹിതനായ, തന്നേക്കാള്‍ 13 വയസിന് പ്രായക്കൂടുതലുള്ള ഒരു പുരുഷനുമായി ലിവിങ് റ്റുഗദറിലാണെന്നായിരുന്നു അഭയ അന്ന് പറഞ്ഞത്.
ഐഎഫ്എഫ്കെയുടെ ഭാഗമായി ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഏഷ്യാനെറ്റിന് വേണ്ടി അന്ന് ഗോപി സുന്ദറിനെ ഇന്റര്‍വ്യൂ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് ആ സൗഹൃദം തുടങ്ങിയതെന്നും അന്ന് തനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു അഭയ പറഞ്ഞത്. അദ്ദേഹമാണ് പാട്ട് കരിയറാക്കുന്നതിനായി സഹായിച്ചത്. വേറിട്ട ശബ്ദമാണല്ലോ, നന്നായി പാടുന്നുമുണ്ട്. പാട്ട് കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചൂടേയെന്ന ചോദ്യമാണ് വഴിത്തിരിവായി മാറിയതെന്ന് അഭയ പറഞ്ഞിരുന്നു.
അന്ന് താനെടുത്ത തീരുമാനത്തില്‍ ഇപ്പോഴും പശ്ചാത്താപം തോന്നുന്നില്ല. 14 വര്‍ഷത്തോളം അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. ആഗ്രഹം തോന്നിയാല്‍ കല്യാണം കഴിക്കാമെന്നായിരുന്നു തോന്നിയത്. എന്തുകൊണ്ടോ അതിലേക്ക് എത്തിയില്ല. അന്ന് രാജകുമാരിയായാണ് ജീവിച്ചത്. ഇന്നും രാജകുമാരിയായിത്തന്നെയാണ് ജീവിക്കുന്നതെന്നും കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നായിരുന്നു അഭയ പറഞ്ഞത്.
വളരെപ്പെട്ടെന്നാണ് അഭയയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇത്രയധികം ആരാധകർ അഭയയുടെ തുറന്നുപറച്ചിൽ കേൾക്കാൻ ആഗ്രഹിച്ചിരുന്നു എന്നത് അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാണ്. അഭയയുടെ ജീവിതം അവർ ജീവിക്കട്ടെ.. എന്നെല്ലാം കമെന്റുകൾ കാണാം..
about abhaya hiranmayi
