Social Media
‘അണ്ണാ, കിളികൾ ഒന്നും ഇല്ലേ,?’…മറുപടിയുമായി ഗോപി സുന്ദർ
‘അണ്ണാ, കിളികൾ ഒന്നും ഇല്ലേ,?’…മറുപടിയുമായി ഗോപി സുന്ദർ
സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. ഗായിക അഭയ ഹിരൺമയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോൾ മുതൽ ഗോപി സുന്ദറിനെതിരെ വിമർശനങ്ങൾ വന്നിരുന്നു. ഒരു വർഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ലിവിംഗ് റിലേഷൻ ആരംഭിക്കുന്നത്.
കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും വേർപിരിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗോപി സുന്ദറിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന കമന്റും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ജീപ്പിനടുത്ത് ഒറ്റയ്ക്ക് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. അതിനു താഴെയാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്. ‘അണ്ണാ, കിളികൾ ഒന്നും ഇല്ലേ,?’ എന്നായിരുന്നു കമന്റ്. ഉടൻ തന്നെ ഗോപി സുന്ദറിന്റെ മറുപടിയും വന്നു. ‘ഈ കാട്ടിൽ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട്,’ എന്ന് ഗോപി സുന്ദർ കുറിച്ചു.
ഗായിക അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്ന ഗോപി സുന്ദർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആ ബന്ധം വേർപിരിഞ്ഞതായി അറിയിച്ചത്. പിന്നീട് നടൻ ബാലയുടെ മുൻഭാര്യയും ഗായികയുമായ അമൃതയുമായി ഗോപി സുന്ദർ പ്രണയത്തിലാവുകയായിരുന്നു.
എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകളും വന്നിരുന്നു. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.
