Connect with us

പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി

News

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘ഗന്ധദ ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി.

വെള്ളിയാഴ്ച മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദര്‍ശനം നടത്തിയത്. സിനിമയുടെ സംവിധായകന്‍ അമോഗവര്‍ഷയും ഒപ്പമുണ്ടായിരുന്നു.

‘ഗന്ധദ ഗുഡി’യില്‍ അഭിനയിക്കാന്‍ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാര്‍ഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിലെത്തിയത്. പുനീത് ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുണ്ടായിരുന്നുവെന്ന് മുഖ്യപൂജാരി സൂര്യനാരായണ ഭട്ട് പറഞ്ഞു.

നിമിഷാംബ ക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷമാണ് അശ്വിനി ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയത്. ഭര്‍ത്താവിന്റെ അവസാന സിനിമയുടെ വിജയത്തിനുവേണ്ടി പ്രാര്‍ഥിക്കാനാണ് ക്ഷേത്രത്തിലെത്തിയതെന്ന് അശ്വിനി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

More in News

Trending

Recent

To Top