Connect with us

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു; വേദന പങ്കുവെച്ച് അഭയ ഹിരൺമയിയും അമൃത സുരേഷും

Malayalam

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു; വേദന പങ്കുവെച്ച് അഭയ ഹിരൺമയിയും അമൃത സുരേഷും

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു; വേദന പങ്കുവെച്ച് അഭയ ഹിരൺമയിയും അമൃത സുരേഷും

പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു. അമ്മയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കുവെച്ച് ഗോപി സുന്ദർ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. അമ്മയായിരുന്നു എന്നും തന്റെ കരുത്തും വഴികാട്ടിയുമെന്നാണ് ഗോപി സുന്ദർ പറയുന്നത്. ഇനിയും എന്നും അമ്മ തനിക്കൊപ്പമുണ്ടാകുമെന്നാണ് ഗോപി സുന്ദർ കുറിപ്പിൽ പറയുന്നത്.

അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്‌നേഹവും എന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള കരുത്തും തന്നു. ഞാൻ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്‌നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാൻ വെയ്ക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ട്.

നിങ്ങളുടെ ആത്മാവ് സമാധാനം കണ്ടെത്തട്ടേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പക്ഷെ എനിക്കറിയാം നിങ്ങൾ എനിക്കൊപ്പമുണ്ടെന്ന്, എന്നെ നോക്കുന്നുണ്ടെന്ന്. റെസ്റ്റ് ഇൻ പീസ് അമ്മ. നിങ്ങൾ എന്നും എന്റെ കരുത്തും മാർഗദീപവുമായിരിക്കും എന്നായിരുന്നു ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

തൃശ്ശൂരിൽ വച്ചാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് മരണപ്പെടുന്നത്. 65 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. പിന്നാലെ നിരവധി പേരാണ് കമന്റുകളിലൂടെ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചെത്തുന്നത്.

അതേസമയം ഗോപി സുന്ദറിന്റെ വിയോഗത്തിന്റെ വേദനയിൽ പങ്കുചേർന്ന് അമൃത സുരേഷും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദറിന്റെ അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃത അനുശോചനം അറിയിച്ചത്. പിന്നാലെ ഗോപി സുന്ദറിന്റെ മുൻകാമുകി അഭയ ഹിരൺമയിയും അനുശോചനവുമായി എത്തിയിട്ടുണ്ട്. അമ്മയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ കുറിപ്പ്.

അവരിലൂടെ നീ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് പാട്ടുകളാണ് നിന്റെ സംഗീതത്തിന്റെ ജെനറ്റിക്‌സ് എന്ന് എനിക്കറിയാം. അവൾ നിന്റെ മാർഗദീപമാകട്ടെ. നിങ്ങളെ സുഖപ്പെടുത്താനുള്ള ഊർജ്ജം ഈ പ്രപഞ്ചം സൃഷ്ടിക്കും. നിങ്ങളുടെ അമ്മയിലൂടെ, അവരിലൂടെ നിങ്ങൾ സുഖപ്പെടും എന്നായിരുന്നു അഭയയുടെ കുറിപ്പ്.

ഗായികമാരായ അഭയ ഹിരണ്മയി, അമൃത സുരേഷ് എന്നിവരുമായി ഗോപി സുന്ദർ പ്രണയത്തിലായിരുന്നു. അഭയ ഹിരൺമയുമായി ലിവിംഗ് റിലേഷനിലായിരുന്നപ്പോൾ മുതൽ ഗോപി സുന്ദറിനെതിരെ വിമർശനങ്ങൾ വന്നിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി സുന്ദർ അഭയ ഹിരൺമയി പത്ത് വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ലിവിംഗ് റിലേഷൻ ആരംഭിക്കുന്നത്.

ഗോപി സുന്ദർ തന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ പങ്കുവെയ്ക്കുമ്പോഴൊക്കെ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. ഗോപി സുന്ദറിനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ടെങ്കിലും അതൊന്നും അദ്ദേഹം മൈൻഡ് ചെയ്യാറില്ല. ചിലപ്പോഴെല്ലാം കുറിയ്ക്ക് കൊള്ളുന്ന മറുപടിയും അദ്ദേഹം കൊടുക്കാറുണ്ട്. ഇത് വലിയ രീതിയിൽ ചർച്ചയായും മാറാറുണ്ട്.

അതേസമയം. മലയാളത്തിലും മറ്റ് ഭാഷകളിലും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. കുറച്ച് കാലമായി അന്യഭാഷയിൽ ആയിരുന്നു ഗോപി സജീവമായിട്ടുണ്ടായിരുന്നത്. എന്നാൽ ഗോപി സുന്ദർ ഇപ്പോൾ മലയാളത്തിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ഗോപി സുന്ദറിന്റെ മ്യൂസിക് ബാൻഡായ ഗോപി സുന്ദർ ഓൺസെബിളിന്റെ നേതൃത്വത്തിൽ സ്‌റ്റേജ് പരിപാടികൾ നടത്താറുണ്ട്. നിരവധി ഹിറ്റ് ​ഗാനങ്ങളാണ് അദ്ദേഹം സിനിമാ പ്രേമികൾക്കായി സമ്മാനിച്ചത്.

More in Malayalam

Trending

Recent

To Top