
News
സണ്ണി ലിയോൺ അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിൽ;ലോക്ക് ഡൗൺ വേളയിൽ ഇന്ത്യവിട്ടു!
സണ്ണി ലിയോൺ അമേരിക്കയിലെ രഹസ്യ കേന്ദ്രത്തിൽ;ലോക്ക് ഡൗൺ വേളയിൽ ഇന്ത്യവിട്ടു!

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് സണ്ണി ലിയോൺ.നിരവധി കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെടുന്നത് കൊണ്ടാണ് താരത്തിന് ഇത്തരം ജനശ്രദ്ധ കിട്ടുന്നത്.ഇപ്പോളിതാ സണ്ണി പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടിരിക്കുകയാണ് താരം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താൻ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മാതൃദിന ആശംസകൾ നേർന്നു കൊണ്ടുള്ള സണ്ണിയുടെ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. “എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. ജീവിതത്തിലേക്ക് കുഞ്ഞുങ്ങള്‍ വരുന്നതോടെ നമ്മുടെ പ്രഥമ പരിഗണന അവരായി മാറും, സ്വന്തം കാര്യങ്ങള്‍ പുറകിലേക്ക് മാറും.അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസില്‍ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എന്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ”. താരം കുറിച്ചു.
ലോസ് ആഞ്ചല്‍സിലെ ഒരു ‘സീക്രട്ട് ഗാര്‍ഡനി’ലാണിപ്പോള്‍ താനും കുടുംബവുമെന്നാണ് സണ്ണി സൂചിപ്പിക്കുന്നത്. ചിത്രത്തിലെ പശ്ചാത്തലം ഈ വാക്കുകള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ്.ഇതിന് പിന്നാലെ താരത്തിന്റെ ഭര്‍ത്താവ് ഡാനിയലും യുഎസില്‍ എത്തിയതായി സ്ഥിരീകരിച്ചു.ലോക്ക്ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായിരുന്നു സണ്ണി ലിയോണിയും ഡാനിയലും. നിരവധി വിഡിയോയും ചിത്രങ്ങളുമാണ് ഇരുവരും പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മുംബയിലെ വീട്ടില്‍ നിന്നുള്ള വര്‍ക്കൗട്ട് വിഡിയോയും നടി പങ്കുവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മുംബയ് മാറുന്ന സാഹചര്യത്തിലാണ് താരം നാടുവിട്ടത്.എന്നാൽ നടി എപ്പോഴാണ് ഇന്ത്യവിട്ടത് എന്ന് വ്യക്തമല്ല.
മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുപത്തിയൊന്ന് മാസം പ്രായമുള്ളപ്പോഴാണ് നിഷയെ സണ്ണി ലിയോൺ ദത്തെടുത്തത്.പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും രണ്ട് വയസ്സ് തികഞ്ഞു.
about sunny leone
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...