
Social Media
സുഹൃത്തുക്കളെ… ഞാന്‍ അവിടെ പറ്റിക്കപ്പെടുകയായിരുന്നു; ബാല്യകാല ചിത്രവുമായി പാർവതി
സുഹൃത്തുക്കളെ… ഞാന്‍ അവിടെ പറ്റിക്കപ്പെടുകയായിരുന്നു; ബാല്യകാല ചിത്രവുമായി പാർവതി

ലോക്ക് ഡൗൺ തുടരുന്നതിനാൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. സമയം ചിലവഴിക്കാൻ പഴയ കാല ഫോട്ടോകൾ കുത്തി പൊക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ്. ഇപ്പോൾ ഇതാ പാർവതി തന്റെ ചെറുപ്പ കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്
ചെറുപ്പത്തിലെ തന്റെ ചിത്രം പങ്കുവെച്ച് ക്യാമറ കണ്ടാല്‍ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍വതി.ഇളം പച്ച നിറത്തില്‍ പൂക്കളുള്ള ഉടുപ്പിട്ട് നില്ക്കുന്ന പാര്‍വതിയാണ് ചിത്രത്തില്‍ കാണുന്നത്
‘ക്യാമറയെ എനിക്ക് ഭയമായിരുന്നു. കരച്ചില് നിര്‍ത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് വിട്ട് ക്യാമറയ്ക്കു മുന്പില് ഞാന്‍ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്? സുഹൃത്തുക്കളെ… ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു!’ ചിത്രം പങ്കുവെച്ച് പാര്‍വതി കുറിച്ചു.
parvathy
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നർത്തകനും കലാഭവൻമണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ ആണ് കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നല്ലൊരു വിഭാഗം പേരും...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം....