
Social Media
എന്നെ കണ്ടുപിടിക്കാമോ; സ്കൂള്‍ കാലത്തെ ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം
എന്നെ കണ്ടുപിടിക്കാമോ; സ്കൂള്‍ കാലത്തെ ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം

ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് കുഞ്ചാക്കോ ബോബന്. നടന്റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ആവേശപൂർവമാണ് ഏറ്റെടുക്കുന്നത്. കുഞ്ചാക്കോ ബോബന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാകുന്നത്. ഇത്തവണ ഒരു പഴയകാല ചിത്രം പങ്കുവെച്ച താരം സ്പോട്ട് മീ ചലഞ്ചുമായാ ണ് എത്തിയിരിക്കുന്നത്.
സ്കൂള്‍ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചന് ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചന് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ചലഞ്ച്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനേതാക്കളില്‍ രാജകുമാരിയായി ഇരിക്കുന്ന ആളാണ് ചാക്കോച്ചനെന്നാണ് അധികപേരും പറയുന്നത്. വിനയ് ഫോര്‍ട്ട്, ഫര്ഹാന് ഫാസില്‍ തുടങ്ങിയവരും നടന്റെ പുതിയ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു. ലോക് ഡൗണ്‍ സമയത്ത് ചാക്കോച്ചന്റെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അടുത്തിടെ ലോക് ഡൗണിന് ഇടയ്ക്കാണ് തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികം നടന് ആഘോഷിച്ചിരുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനുമൊപ്പമുളള ഒരു ചിത്രവും നടന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ മകന് ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് അവനും ബാഡ്മിന്റണ്‍ പഠിക്കുകയാണെന്ന് ചാക്കോച്ചന് കുറിച്ചിരുന്നു. കുഞ്ചാക്കോ ബോബന് പങ്കുവെക്കാറുളള മകന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
kunjakko boban
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...