Connect with us

എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹൻലാൽ; പുതിയ വണ്ടിയിൽ പുതിയ നമ്പറുമായി ലാലേട്ടൻ

Malayalam

എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹൻലാൽ; പുതിയ വണ്ടിയിൽ പുതിയ നമ്പറുമായി ലാലേട്ടൻ

എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹൻലാൽ; പുതിയ വണ്ടിയിൽ പുതിയ നമ്പറുമായി ലാലേട്ടൻ

എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി മോഹൻലാൽ . ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ വെല്‍ഫയറിനെ ആദ്യമായി കേരളത്തിലെത്തിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മാര്‍ച്ച് ആദ്യവാരം സ്വന്തമാക്കിയ ഈ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂര്‍ത്തിയായി. മോഹന്‍ലാലിന്റെ ഇഷ്ടനമ്പരായ 2255ന് പകരം KL O7CU 2020 എന്ന നമ്പരാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

79.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എക്‌സിക്യൂട്ടീവ് ലോഞ്ച് എന്ന ഒറു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായി ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് ഇന്റീരിയറില്‍ ഉള്ളത്.

അല്‍പ്പം സ്‌പോര്‍ട്ടി ഭാവത്തില്‍ ബോക്‌സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണകൃതിയിലുള്ള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, പുതുക്കി പണിത ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിനെ സ്‌പോര്‍ട്ടിയാക്കുന്നത്.

87 എച്ച്പി പവര്‍ നിര്‍മിക്കുന്ന 2.5 ലിറ്റര്‍ എന്‍ജിനും, രണ്ട് ഇലക്ട്രിക്ക് എന്‍ജിനും (105 സണ, 50 സണ) ചേര്‍ന്ന ഹൈബ്രിഡ് പവര്‍ട്രെയിന്‍ ആണ് ടൊയോട്ട വെല്‍ഫയറിന്. 196 എച്പി കരുത്താണ് ഈ ഹൈബ്രിഡ് സംവിധാനത്തിന്റെ ടോട്ടല്‍ ഔട്പുട്ട്. കണ്ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ ആണ് ഗിയര്‍ബോക്‌സ്. അങ്ങനെ മോഹന്‍ലാല്‍ പുതിയ വണ്ടിയില്‍ പുതിയ നമ്പരുമായി യാത്ര തുടരുകയാണ്.

mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top