
Bollywood
അക്രമണത്തില്‍ വിശ്വസിക്കുന്നില്ല; ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍..
അക്രമണത്തില്‍ വിശ്വസിക്കുന്നില്ല; ജെ.എന്‍.യു വിഷയത്തില്‍ പ്രതികരിച്ച് സണ്ണി ലിയോണ്‍..
Published on

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. അക്രമണത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും അക്രമങ്ങളില്ലാതെ പ്രശ്നങ്ങളില്‍ രാജ്യം പരിഹാരം കാണണമെന്നും സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ‘തന്നെ സംബന്ധിച്ച് പറയാനുള്ള പ്രധാനപ്പെട്ട കാര്യം അക്രമണത്തെ കുറിച്ചാണ്. അക്രമത്തില്‍ ഒരുതരത്തിലും താന്‍ വിശ്വസിക്കുന്നില്ല. അക്രമങ്ങള്‍ കൂടാതെ പ്രശ്ന പരിഹാരം കണ്ടെത്തുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്. അക്രമത്തില്‍ ഇരയാക്കപ്പെട്ടവര്‍ മാത്രമല്ല, അവരുടെ കുടുംബവും കൂടിയാണ് വേദനിച്ചത്. ഈ ലോകത്തില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയും അവര്‍ക്കുണ്ടാകുന്നു. പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണാന്‍ അപേക്ഷിക്കുകയാണെന്നും’ സണ്ണി ലിയോണ്‍ പറഞ്ഞു.
SUNNY LEONE
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...