
Social Media
“ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്”ഹൃദയ സ്പർശിയായ കുറിപ്പുമായി സിതാര!
“ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്”ഹൃദയ സ്പർശിയായ കുറിപ്പുമായി സിതാര!

മലയാളികൾക്ക് ഒരുപാട് ഇഷ്ട്ടമുള്ള മാധുരമുള്ള ശബ്ദങ്ങളിൽ ഒന്നാണ് ഗായിക സിതാര കൃഷ്ണകുമാറിന്റേത്.കൂടാതെ മലയാളികൾക്കിടയിൽ ഹേറ്റേഴ്സ് ഇല്ലാത്ത ഒരു ഗായികയാണ് സിതാരയെന്ന് നിസംശയം പറയാം.അതിനൊപ്പം തന്നെ സിതാരയുടെ പാട്ടുകൾ പോലെ കഥളും ആരാധകർക്ക് ഇഷ്ടമാണ്.താരത്തിന്റെ യൂടൂബിലെ അഭിമുഖങ്ങളുടെ താഴെയുള്ള കമന്റുകൾ കണ്ടാൽ അത് മനസിലാക്കാൻ പറ്റും. സിതാര ആത്മാർത്ഥതയോടെ സംസാരിക്കുന്ന ഒരാൾ എന്നാണ് കൂടുതൽ പേരും താരത്തെ കുറിച്ച് വിശേഷിപ്പിക്കാറുള്ളത്.
ഇപ്പോഴിതാ സിതാര സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ച വാക്കുകളാണ് എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടുന്നത്.സിതാരയുടെ ഈ സ്വഭാവ സംവിശേഷതയാണ് പ്രേക്ഷരിൽ ഇത്ര സ്വാധീനം ഉണ്ടാക്കാൻ കാരണം.തീർത്തും ഒരുത്തരിപോലും മെയ്ക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോയാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിനൊപ്പമുള്ള കുറിപ്പിങ്ങനെ.”നിങ്ങളുടെ ചർമ്മം പതിയെ ശ്വസിക്കട്ടെ ആശ്വസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകൾ അവരുടെ കഥകൾ പറയട്ടെ. ‘പക്ഷേ ഒരിക്കലും മറ്റുള്ളവർ നിങ്ങളുടെ ചർമ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരിക്കുക എന്നത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്.”ഇത്രയും ഹൃദയ സ്പർശിയായ വാക്കുകളാണ് താരം കുറിച്ചത്.
ഇന്ന് ഏതൊരു തലമുറയ്ക്കും പഴയ ഗാനങ്ങൾ എന്നാൽ ജീവനാണ്. അങ്ങനെ ആകുമ്പോൾ പഴയ ഗാനങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ചെറുതല്ലാത്തൊരു പങ്ക് ഈ ഗായികയ്ക്കുണ്ട്. “‘തുമ്പപ്പൂ പെയ്യണ പൂനിലാവെ,’ ‘നീയല്ലാതാരുണ്ടന്നുടെ’, ‘ഇന്നെന്റെ കരളിലെ’, ‘ആ മലര് പൊയ്കയില്‍’ തുടങ്ങി എത്ര പാട്ടുകളുടെ കവറുകളാണ് സിതാര പുറത്തിറക്കിയിരിക്കുന്നത്.”
about sithara krishnakumar
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...