
Social Media
“വിവാഹം വൈന്‍ പോലെയാണ്;ഭർത്താവിന് പിന്നാലെ പേര്ളിയുടെ പോസ്റ്റ്!
“വിവാഹം വൈന്‍ പോലെയാണ്;ഭർത്താവിന് പിന്നാലെ പേര്ളിയുടെ പോസ്റ്റ്!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ റോമാന്റിക് താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയത്തിനും,വിവാഹത്തിനും ശേഷം ആരാധകരേറെയാണ്.താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.തിരക്കുകൾക്കിടയിലും തങ്ങളുടെ വിശേഷങ്ങൾ ഇരുവരും പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ പുതിയ ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ നാളുകളിൽ സാമൂഹ്യ മാധ്യമങ്ങളിൽ സംസാര വിഷയം അവതാരകനും,നടനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹ വാർത്തയായിരുന്നു. പേര്ളിയുടെ അടുത്ത സുഹൃത്തു കൂടെയായ നടന്റെ ചടങ്ങിൽ പങ്കെടുക്കാന്‍ പേളിയും, ശ്രീനിഷും എത്തിയിരുന്നു. വിവാഹ വിരുന്നില്‍ മിന്നിയതും ഈ താരദമ്പതികളാണ്. ഇപ്പോഴിതാ ചടങ്ങിൽ നിന്നുമെടുത്ത ഫോട്ടോ പോസ്റ്റ് ചെയിതിരിക്കുകയാണ് പേര്‍ളി. ഇരുവരും ഒന്നിച്ച് നില്ക്കുന്ന സാധാരണ ചിത്രമാണെങ്കിലും അതിലെ ക്യാപ്ഷൻ ആണ് കൂടുതൽ മനോഹരമാക്കിയത്.
വിവാഹത്തെ കുറിച്ചാണ് താരം പറയുന്നത്.”വിവാഹം വൈന്‍ പോലെയാണെന്നും,അത് കാലത്തിനനുസരിച്ച് വളര്‍ന്ന് സമ്പന്നമായി കൊണ്ടിരിക്കും എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. പേര്ളിയുടെ പോസ്റ്റിനു താഴെ ഷിയാസ് കരീം അടക്കമുള്ള ബിഗ് ബോസ് താരങ്ങളും ആരാധകരും രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ്.
അടുത്തിടെ ശ്രീനിഷും പേര്ളിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.”സന്തുഷ്ടയായ ഭാര്യയുള്ളത് സന്തോഷകരമായ ജീവിതമാണെന്നും,അവളുടെ മുഖത്തെ തിളക്കം എന്റെ ഹൃദയത്തിന്റെ പ്രതിഫലനമാണെന്നും ” താരം കുറിച്ചു . നിലവില്‍ ബോളിവുഡ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പേര്‍ളി. അതിനൊപ്പം തമിഴില്‍ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അവതാരകയുമാണ്. ശ്രീനിഷ് മലയാളത്തിൽ സീരിയലില്‍ നായകനായും മോഡലായും തിളങ്ങുകയാണ്.
about pearle maaney
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...