Social Media
ചിത്രത്തിൽ കാണുന്ന വ്യക്തികൾക്ക് പലരുമായും സാദൃശ്യം തോന്നാം അത് തികച്ചും സ്വാഭാവികം മാത്രമാണ്;ഓർമച്ചിത്രം പങ്കുവച്ച് അശ്വതി!
ചിത്രത്തിൽ കാണുന്ന വ്യക്തികൾക്ക് പലരുമായും സാദൃശ്യം തോന്നാം അത് തികച്ചും സ്വാഭാവികം മാത്രമാണ്;ഓർമച്ചിത്രം പങ്കുവച്ച് അശ്വതി!
മലയാളം റിയാലിറ്റി ഷോകളിൽ ഏറ്റവും ടോപ്പ് പൊസിഷനിൽ നിൽക്കുന്നവരുടെ ഗ്രുപ്പിൽ മുന്നിൽ തന്നെ നിൽക്കുന്ന രണ്ടുപേരാണ് മിഥുൻ രമേശും അശ്വതി ശ്രീകാന്തും.പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണിവർ.ടെലിവിഷൻ പരിപാടികളിലും, സ്റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഇവരുടെ അവതരണത്തിനായി മാത്രം പരിപാടി കാണാൻ പ്രക്ഷകരുണ്ട്. ഇരുവരും അവതാരകയായി ഒന്നിച്ച് സ്റ്റേജ് പങ്കിട്ട ഷോകളും നിരവധിയാണ്. ഇപ്പോഴിതാ, സാമൂഹ്യമാധ്യമങ്ങളെ വിസ്മയിപ്പിച്ച് കൊണ്ട് ഒരു പഴയകാല ചിത്രം പങ്കു വെച്ചിരിക്കുകയാണ് അശ്വതിയും,മിഥുനും.
ഒരേ സമയം അവതാരകനും നടനും, കൂടിയായ മിഥുനെ പാലാ അൽഫോൻസാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാൻ പണ്ട് ലൊക്കേഷനിലെത്തിയതാണ് കോളേജ് യൂണിയൻ മെമ്പറായ അശ്വതി എന്ന പെൺകുട്ടി, ഒപ്പം കൂട്ടുകാരികളുമുണ്ട്.അന്നെടുത്ത ചിത്രത്തോടൊപ്പം അശ്വതി കുറിച്ച കുറിപ്പാണിപ്പോൾ വൈറലാകുന്നത്.ആ കുറിപ്പിങ്ങനെ.
“ഈ ചിത്രത്തിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് !!(പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്),” എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. നടൻ സുധീഷും ചിത്രത്തിൽ ഉണ്ട്.
അശ്വതിക്ക് ശേഷം നടൻ മിഥുനും ഫോട്ടോ പങ്കുവെച്ചെത്തിയിട്ടുണ്ട്. ചിത്രത്തിനൊപ്പം കുറിച്ച കുറിപ്പിങ്ങനെ ” Throwback ബാക്ക് എന്നൊക്കെ പറഞ്ഞാൽ ഒരു ഒന്നൊന്നര Throwback ബാക്ക്. ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയർ ചെയ്യാൻ പറ്റുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ്. ഇത് ഏതു ഷൂട്ടിംഗിന്റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്റെ പേര് ‘വിരൽത്തുമ്പിലാരോ’. ചിത്രം ഇത് വരെ റിലീസ് ആയിട്ടില്ല,” ചിത്രം പങ്കുവച്ചുകൊണ്ട് മിഥുൻ കുറിക്കുന്നു.
about midhun and aswathi