
News
പൗരത്വ ഭേദഗതി നിയമം; നടന് സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ കേസ്!
പൗരത്വ ഭേദഗതി നിയമം; നടന് സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ കേസ്!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സംഗീതജ്ഞന് ടി.എം കൃഷ്ണയടക്കം അറുന്നൂറു പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഇന്നലെ തിരുവള്ളുവര്‍കോട്ടത്ത് വിവിവധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്.ടി.എം.കൃഷ്ണ, നടന് സിദ്ധാര്‍ഥ് , സമൂഹിക പ്രവര്ത്തകന് നിത്യാനന്ദ് ജയറാം, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റായ പ്രചാരണം നടത്തുമെന്ന് ചൂണ്ടികാണിച്ചു പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും സിദ്ധാർഥ് പറഞ്ഞിരുന്നു.
കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് കാണണമെന്നും നിരവധി എംപിമാര്‍ വീട്ടുതടങ്കലിലാണെന്നും സിദ്ധാര്‍ത്ഥ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും സ്ഥിതി സാധാരണമാണ് എന്നാണ് അവര്‍ പറയുന്നത്. ഇത് കര്‍ക്കശമായ നിയമമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരണമെന്നും പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും സിദ്ധാർഥ് അഭിമുഖത്തിൽ വ്യക്തമാക്കി.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെന്നു മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന് കുറ്റപെടുത്തി.
case filed against people including siddharth tm krishna
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. പലപ്പോഴും വിവാദപരമായ പ്രസ്താവനകൾ നടത്തി നടി വാർത്തകളിൽ ഇടം...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കറാച്ചിയിലെ അപ്പാർട്ട്മെന്റിൽ പാക് നടി ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം കണ്ടെത്തിയെന്നുള്ള വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ...