Connect with us

ഇതൊരു ഒന്നൊന്നര ഐറ്റം തന്നെയാവും മക്കളെ; മാമാങ്കം പ്രമോ വീഡിയോ സോങ് പുറത്തിറങ്ങി!

Uncategorized

ഇതൊരു ഒന്നൊന്നര ഐറ്റം തന്നെയാവും മക്കളെ; മാമാങ്കം പ്രമോ വീഡിയോ സോങ് പുറത്തിറങ്ങി!

ഇതൊരു ഒന്നൊന്നര ഐറ്റം തന്നെയാവും മക്കളെ; മാമാങ്കം പ്രമോ വീഡിയോ സോങ് പുറത്തിറങ്ങി!

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാമാങ്കം പ്രമോ വീഡിയോ സോങ്ങാണ് ഇപ്പൾ പുറത്തിറങ്ങയത് . നിളാ ജലത്തിൽ ഗംഗാവന്നു ചേർന്നിടുന്ന ഗർജ്ജനം. .മഹാ ചരിത്ര വീര ശൂര ഭേരിയായ മാമാങ്കം. ഈ വരികളിൽ തുടങ്ങുന്ന പ്രമോ സോങ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.

വടക്കൻ വീര ഗാഥയിലും, പഴശ്ശി രാജയിലും നമ്മെ വിസ്മയിപ്പിച്ച
മലയാളത്തിന്റെ ഇതിഹാസ നായകൻ ഇതാ വീണ്ടും പുതിയ ഒരു അവതാരമായി മാമാങ്കത്തിലൂടെ എത്തുകയാണ്. ചലച്ചിത്ര ഇതിഹാസങ്ങളിലേയ്ക്മാമാങ്കം എന്ന ചിത്രം കൂടി അടയാളപ്പെടുത്താൻ സമയമായിരിക്കുന്നു

പ്രമോ സോങ്ങിൽ മമ്മൂട്ടിയുടെ മെഴ് വയക്കം കണ്ടാൽ അറിയാം ഒരോ സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ഡെടിക്കേഷൻ. ഒന്നുറപ്പിച്ച് പറയാം . ഇത് വെറും മാമാങ്കം അല്ല ഒരു ഒന്നൊന്നര മാമാങ്കമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . കാഹളം മുഴങ്ങി കഴിഞ്ഞു ഇനി യുദ്ധം ആണ് മരിക്കും എന്ന് ഉറപ്പ് ഉണ്ടായിട്ടും വീര്യം ചോരാതെ കാത്ത് സൂക്ഷിക്കുന്ന ചാവേറുകളുടെ യുദ്ധം. തിയേറ്ററിൽ ജനങ്ങളെ ഒന്നടങ്കം കോരിത്തരിപ്പിക്കാനുള്ള കിടിലൻ ഐറ്റംമായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല . പ്രമോ വീഡിയോ സോങിലെ ലിറിക്‌സും മ്യൂസിക്കും ഒന്നിനൊന്നിന് മെച്ചം. ഇത് ക്ലാസ് അല്ല ക്ലാസ്സിക്‌ ആണെന്നാണ് പലരുടെയും അഭിപ്രായം

പതിനേഴാം നൂറ്റാണ്ടിൽ ഭാരതപുഴയുടെ തീരത്ത് ചെഞ്ചോരയിൽ എഴുതിയ ഈ പോരാട്ട കാലവും കേരളത്തിന്റെ ചരിത്രത്താളുകളിലെ സമാനതകളില്ലാത്ത മഹാമേളയും പുനർ ജനിക്കുകയാണ് മാമാങ്കം എന്ന സിനിമയിലൂടെ. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടിൽനിന്ന് സാമൂതിരിയെ എതിരിടാൻ പോയ ചാവേർ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്.
കേരളത്തിലെ 400 സ്‌ക്രീനുകളിൽ എത്താൻ പോകുന്ന ചിത്രം ലോകമെങ്ങും 2000 സ്‌ക്രീനുകളിലാണ് എത്തുന്നത്.

പ്രമോ സോങ് ഇങ്ങനെയാണെങ്കിൽ മാമാങ്കം സിനിമ എങ്ങനെയായിരിക്കുമെന്നാണ് പലരുടെടെയും ചോദ്യം? പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. ബ്രഹ്മാണ്ഡ ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഉണ്ണിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. പ്രാചി തെഹ്ലാൻ ആണ് നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റ് ആണ് മാമാങ്കത്തിൽ ഒരുക്കിയിരിക്കുന്നത് .കണ്ണൂർ ,എറണാകുളം ,ഒറ്റപ്പാലം ,അതിരപ്പള്ളി എന്നിവിടങ്ങളിൽ ആണ് ഷൂട്ടിംഗ് നടന്നത് .പതിനെട്ടു ഏക്കറോളം വരുന്ന സ്ഥലമാണ് സെറ്റ് ആക്കി മാറ്റിയത് .മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഇത് മലയാളിയുടെ മാമാങ്കമാണ് , ചിലർ വരുമ്പോൾ ചരിത്രം വഴിമാറുക താനാണ് ചെയ്യും . ആർപ്പു വിളികളെയും ആരവങ്ങളെയും പ്രജകളെയും സാക്ഷിനിർത്തി ചരിത്രനായകന്റെ സംഹാരതാണ്ഡവം. ഇത് ഒരേ ഒരു മാമാങ്കം. കാത്തിരിക്കാം മാമാങ്കത്തിനായി..

Mamankam video Song

More in Uncategorized

Trending

Recent

To Top