
Bollywood
ചുവന്ന ഓഫ് ഷോൾഡർ ഗൗണിൽ തിളങ്ങി ദീപിക; കണ്ണ് തള്ളി ആരാധകർ; ചിത്രത്തിന് പൊളി കമന്റുമായി രൺവീർ
ചുവന്ന ഓഫ് ഷോൾഡർ ഗൗണിൽ തിളങ്ങി ദീപിക; കണ്ണ് തള്ളി ആരാധകർ; ചിത്രത്തിന് പൊളി കമന്റുമായി രൺവീർ
Published on

ബോളിവുഡിലെ പ്രീയ താര ജോഡികളാണ് രൺവീർ സിംഗും ദീപിക പദുക്കോണും.ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. നിരവധി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച താര ദമ്പതികൾ ബോളിവുഡിന് പ്രിയങ്കരരാണ്.
ഇപ്പോൾ ദീപിക പദുക്കോണിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന് ഭർത്താവും നടനുമായ രൺവീർ സിംഗ് കമന്റ് മായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ചുവന്ന ഓഫ് ഷോൾഡർ ഗൗണാ ണ് താരം ധരിച്ചിരിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് പങ്കുവെച്ചരിക്കുന്നത് .
ചിത്രത്തിന് അടിക്കുറിപ്പ് നല്കിയതാകട്ടെ ഇങ്ങനെ.. ആളുകൾക്ക് വിശപ്പ് ഉണ്ടാക്കുന്ന നിറമാണ് ചുവപ്പ്. അതോടൊപ്പം തന്നെ ചുവപ്പ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നു ചുവപ്പ് ആളുകളെ ആവേശത്തിലാക്കുകയും ഊർജം നൽകുകയും ചെയ്യും. കൂടാതെ ഹൃദയമിടിപ്പ് വർധിപ്പിക്കും. ഇക്കാര്യങ്ങളാണ് ഇന്ന് ഞാൻ ചെയ്യാൻ പോകുന്നത് എന്നാണ് ദീപിക ചിത്രത്തിന് താഴെ കുറിച്ചത്.
ഈ കാര്യങ്ങളെല്ലാം ഇപ്പോൾ എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നാണ് മറുപടിയുമായി
രൺവീർ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്.
about deepika padukone
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...