Connect with us

മലയാള സിനിമയിലെ ഇഷ്ട്ട താരങ്ങളെ വെളിപ്പെടുത്തി ആക്ഷന്‍ കിംഗ്

Malayalam Breaking News

മലയാള സിനിമയിലെ ഇഷ്ട്ട താരങ്ങളെ വെളിപ്പെടുത്തി ആക്ഷന്‍ കിംഗ്

മലയാള സിനിമയിലെ ഇഷ്ട്ട താരങ്ങളെ വെളിപ്പെടുത്തി ആക്ഷന്‍ കിംഗ്

മലയാളത്തിലെ ഇഷ്ട്ട നായകന്മാർ ആരാണെന്ന് ചോദിച്ചാൽ താരരാജാക്കന്മാരായ മമ്മൂട്ടി. മോഹൻലാൽ എന്നിവരുടെ പേരായിരിക്കും നമ്മൾ ആദ്യം പറയുക. തെന്നിന്ത്യൻ താരം അര്‍ജ്ജുന്‍ സര്‍ജ തന്റെ ഇഷ്ട്ട താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിലെ ഇഷ്ട്ട നടൻ ആരാണെന്ന് ചോദിച്ചപ്പോൾ മോഹന്‍ലാല്‍ ആണെന്നും അതേ സമയം തെങ്കാശിപ്പട്ടണം കണ്ടപ്പോള്‍ മുതല്‍ ദിലീപിനെയും ഇഷ്ടമാണെന്നും അർജ്ജുൻ പറയുന്നു . അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചിൽ .

മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്താണെന്നും ആക്ഷന്‍ കിംഗ് പറയുന്നു. ഞാനും ലാലേട്ടനും ഒരുമിച്ച് കാണുമ്പോൾ ഒന്ന് മാത്രമേ സംസാരിക്കാറുള്ളു. ഒരുമിച്ചൊരു സിനിമ ചെയ്യണം . പണ്ട് മുതലേ അത് ഞങൾ ആഗ്രഹിച്ചതുമാണെന്ന് താരം പറയുന്നു.

അതെ സമയം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രതേകത കൂടിയുണ്ട് . സിനിമയിൽ അര്‍ജുനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മരക്കാര്‍ നന്നായി വന്നിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ അത്രമാത്രം പ്ലാനിംഗ് ഉളള സംവിധായകനാണെന്നും അര്‍ജുന്‍ പറയുന്നു.

ജാക്ക് ആന്‍ഡ് ഡാനിയേല്‍ എന്ന മലയാള ചിത്രത്തിൽ അര്‍ജുന്‍ അഭിനയിച്ചിട്ടുണ്ട് . ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ അര്‍ജുന്‍ സര്‍ജയും ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സ്‌റ്റൈലിഷ് എന്റര്‍ടൈനറായാണ് ചിത്രമൊരുക്കുന്നത്.

ആക്ഷന്‍ രംഗങ്ങളുണ്ടെങ്കിലും മുഴുനീള ആക്ഷന്‍ സിനിമയല്ല ജാക്ക് ആന്‍ഡ് ഡാനിയലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന ഉറപ്പും ആരാധകര്‍ക്ക് ലഭിച്ചിരുന്നു. എസ്എല്‍പുരം ജയസൂര്യയാണ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ സ്പീഡ് ട്രാക്കിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചത്. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയില്‍ ജാക്ക് ആയി ദിലീപ് എത്തുമ്പോള്‍ ഡാനിയേലായാണ് അര്‍ജുന്‍ എത്തുന്നത്.
നവംബര്‍ 15നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്.

Arjun Sarja

More in Malayalam Breaking News

Trending

Recent

To Top