
Bollywood
പ്രിയപെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് സണ്ണി ലിയോൺ!
പ്രിയപെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് സണ്ണി ലിയോൺ!

By
താരങ്ങളുടെ വിശേങ്ങൾ കാണാനും കേൾക്കാനുമുള്ള കാത്തിരിപ്പിലാണ് ആരാധകർ . ഇന്ന് സിനിമ താരത്തോടൊപ്പം തന്നെ അവരുടെ കുടുബത്തിലുള്ളവരും താരമായി മാറുകയാണ്
ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കളും. ഇവരില്‍ പലരുമായിരിക്കും ഭാവിയില്‍ സിനിമയില്‍ തകര്‍ക്കുന്നതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവരാറുണ്ട്. അതുകൊണ്ട് തന്നെ അവരെ കാണാനും അവരുടെ വിശേഷങ്ങളറിയാനും ആരാധകര്‍ക്ക് ആകാംക്ഷയാണ്.
മലയാള സിനിമയിൽ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് . എന്നാൽ അതോടൊപ്പം തന്നെ ഭർത്താവിന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റുകയാണ് ബോളിവുഡ് താരം. ആരെന്നല്ലേ ഇന്ത്യൻ സിനിമ രംഗത്ത് നിറസാന്നിധ്യം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രശസ്ത താരം സണ്ണി ലിയോണ്‍. സിനിമ ലോകത്ത് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറിനും ആരാധകർ ഏറെയാണ്. ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരദമ്പതികൾ കൂടിയാണ് ഇരുവരും.
സിനിമയോടൊപ്പം തന്നെ ഭർത്താവിനും മക്കൾക്കൊപ്പമാണ് നടി കൂടുതൽ സമയം ചിലവിടുന്നത്.
താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കൂടുതലും ഭർത്താവിനും കുട്ടികൾക്കുമൊപ്പമുളള ചിത്രങ്ങളാണ്. ഇപ്പോൾ ഇതാ ഭർത്താവ് ഡാനിയൽ വെബറിന്റെ പിറന്നാൾ ആഘോഷമാക്കുന്ന തിരക്കിലാണ് താരം. പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഏറ്റെടുത്തിരുക്കുകയാണ് ആരാധകർ . ഇതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സണ്ണി ലിയോണിന്റെ പിറന്നാൾ ആശംസയാണ്. ‘ഇത്രയും കാലം നമ്മൾ ഒരുമിച്ച് ജീവിച്ചു. എന്നിട്ടും തനിയ്ക്ക് മനസ്സിലാകുന്നില്ല. എങ്ങനെയാണ് ഞാൻ ഇത്രയും ആത്മാർഥമായി നിങ്ങളെ സ്നേഹിക്കുന്നതെന്ന്. നിങ്ങൾ വളരെ സ്നേഹമുളളവനും , സുന്ദരനും അതിലുപരി ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ്., ഹാപ്പി ബെർത്ത്ഡേ മൈ ലവ് എന്നാണ്സണ്ണി ഫേസ്ബുക്കിൽ കുറിച്ചത് .
ആശംസയുമായി സണ്ണി എത്തിയെങ്കിൽ പെയ്ന്റ് ചെയ്ത കാർഡായിരുന്നു മക്കൾ അച്ഛന് നൽകിയ പിറന്നാൾ സമ്മാനം. കുട്ടികൾക്കും കുടുംബ സുഹൃത്തുക്കൾക്കുമൊപ്പമാണ് ഡാനിയൽ വെബറിന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പങ്കുവെച്ച ചിത്രങ്ങളിൽ ഭർത്താവിന് സ്നേഹചുംബനം നൽകുന്നതിന്റേയും മക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷ ചിത്രങ്ങളുമാണ്.
പോണ് താരമായിരുന്ന സണ്ണി ലിയോണ്‍ ബോളിവുഡിലെ മുന്‍നിര താരമായശേഷം തന്റെ നിരവധി ഇടപെടലുകളിലൂടെ ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്. . നീലചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം പ്രവേശിക്കുന്നത്.സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്. കരണ്‍ജിത്ത് കൗര്‍ വൊഹ്റ എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേര്. ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ്.
sunny leone birthday wish for her husband
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....