
Bollywood
എന്റെ വേഷങ്ങളൊക്കെ നഷ്ടമായത് വാർത്തകളിലൂടെ മാത്രമാണ് ഞാൻ അറിഞ്ഞിരുന്നത് – പ്രിയങ്ക ചോപ്ര
എന്റെ വേഷങ്ങളൊക്കെ നഷ്ടമായത് വാർത്തകളിലൂടെ മാത്രമാണ് ഞാൻ അറിഞ്ഞിരുന്നത് – പ്രിയങ്ക ചോപ്ര

By
ബോളിവുഡിൽ ഏറെ വിജയം നേടിയ നടിയാണ് പ്രിയങ്ക ചോപ്ര . കയറിൽ ഏറെ മുന്നോട്ട് വളർന്ന പ്രിയങ്ക ഇപ്പോൾ ഹോളിവുഡിന്റെ പ്രയങ്കരിയാണ്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ പരാജയമായിരുന്നു ഫലം എന്ന സത്യം തുറന്നു പറയുകയാണ് പ്രിയങ്ക ചോപ്ര.
അഭിനയജീവിത്തിന്റെ തുടക്കത്തില്‍ എനിക്ക് വേണ്ടി പറഞ്ഞുവെച്ച പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ഒരിക്കല്‍ സഹപ്രവര്ത്തകന് പറഞ്ഞിട്ടാണ് എന്റെ വേഷം മറ്റൊരാള്‍ക്ക് കൊടുത്തതായി ഞാനറിഞ്ഞത്. മറ്റൊരിക്കല്‍ വാര്‍ത്തയിലൂടെയും. നീ ഒരു നടിയാണ്. നടികളെയോ മാറ്റാന്‍ കഴിയൂ. ഒരു നിര്‍മ്മാതാവില്‍ നിന്നും തനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിവ.അച്ഛന്റെ തോളില്‍ വീണ് കരഞ്ഞ് സങ്കടം മുഴുവന്‍ ഞാന്‍ തീര്‍ക്കുമായിരുന്നു- പ്രിയങ്ക പറഞ്ഞു.
സാഹചര്യങ്ങളുടെ ഇരയാകരുതെന്ന് പിന്നീട് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ശക്തയാണ്. ധീരയാണ്. കരുത്തുളള ഒരു പെണ്‍കുട്ടിയായാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയിരിക്കുന്നത്. പക്ഷേ അതിന്റെയര്‍ത്ഥം എന്റെ വികാരങ്ങള്‍ ഒരിക്കലും മുറിപ്പെട്ടിട്ടില്ല എന്നല്ല, അത്തരം വികാരങ്ങളെ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തയ്യാറായില്ല എന്നുമാത്രം.
ശക്തനായ ഒരു പുരുഷന്റെ വധുവോ അടുപ്പക്കാരിയോ ആകാത്തതുകൊണ്ട് പലപ്പോഴും പല ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം പുറത്തായിയെന്നും പ്രിയങ്ക തുറന്നടിച്ചു.
priyanka chopra about career
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...